Tag: kozhikode news
പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർ അറസ്‌റ്റിൽ
താമരശ്ശേരി: പത്ത് വയസുകാരിയായ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോഡ്രൈവർ അറസ്‌റ്റിൽ. ചുങ്കം പുതുക്കുന്നുചാലിൽ മുഹമ്മദിനെയാണ് (58) താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
വിദ്യാർഥിനിയെ ഓട്ടോയിൽ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടിക്ക് നേരെ ആക്രമണം...
കരിപ്പൂരിൽ പാർക്കിങ് ഫീസ് കൊള്ള; ടെർമിനലിനടുത്ത് വാഹനം നിർത്താൻ മൂന്ന് മിനിറ്റ് മാത്രം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ പാർക്കിങ് സമയം പരിഷ്‌കരിച്ചതിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. യാത്രക്കാരെ കൊണ്ടുവിടാനും കൊണ്ടുപോകാനുമായി വിമാനത്താവളത്തിൽ എത്തുന്നവർക്ക് ടെർമിനലിന് സമീപം വാഹനം നിർത്തിയിടാൻ മൂന്ന് മിനിറ്റ് സമയം മാത്രമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്....
ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 75 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ സ്വർണം അധികൃതർ പിടിച്ചെടുത്തു. 2 യാത്രക്കാരിൽ നിന്നാണ് 1.8 കിലോഗ്രാം സ്വർണം കരിപ്പൂർ വിമാനത്താവളത്തിലെ പ്രിവന്റീവ് കസ്‌റ്റംസ് പിടികൂടിയത്.
ദുബായിൽ നിന്നെത്തിയ...
ചികിൽസാ സഹായധനം കൊണ്ട് വീട് വാങ്ങി ഭർത്താവ്; നിരന്തര പീഡനം-പരാതിയുമായി യുവതി
കോഴിക്കോട്: ക്യാൻസർ ചികിൽസാ സഹായമായി നാട്ടുകാരിൽ നിന്നും സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും ലഭിച്ച പണം ഭർത്താവ് ദുരൂപയോഗം ചെയ്‌തെന്ന പരാതിയുമായി യുവതി. കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ബിജ്‌മയാണ് ഭർത്താവ് ധനേഷിനെതിരെ പരാതിയുമായി പോലീസിനെ...
ഗുണ്ടാ തലവൻ ഷിജു പിടിയിൽ; അറസ്‌റ്റിനിടെ പോലീസ് സംഘത്തിന് നേരെ ആക്രമണം
കോഴിക്കോട്: അറുപതോളം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ സുഹൃത്തിന്റെ വിവാഹവീട്ടിൽ നിന്ന് പോലീസ് സാഹസികമായി പിടികൂടി. ക്വട്ടേഷൻ സംഘത്തലവനും കഞ്ചാവ് കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ പെരിങ്ങൊളം മണ്ണംപറമ്പത്ത് ടിങ്കു എന്ന ഷിജുവിനെയാണ്...
കോഴിക്കോട്ടെ ബേക്കറിയിലെ ചില്ലുകൂട്ടിൽ എലി; സ്‌ഥാപനം പൂട്ടിച്ചു
കോഴിക്കോട്: ബേക്കറിയിൽ ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിക്കുന്ന ചില്ല് കൂട്ടിൽ ജീവനുള്ള എലി. ഇതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ഥലത്തെത്തി ബേക്കറി പൂട്ടിച്ചു. കോഴിക്കോട് നഗരത്തിലെ ഈസ്‌റ്റ് ഹില്ലിലെ ഹോട്ട് ബൺസ് എന്ന ബേക്കറിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്...
മദ്യപിച്ച് ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു; ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ പോലീസ് കസ്‌റ്റഡിയിൽ
കോഴിക്കോട്: മദ്യപിച്ച് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ പോലീസ് കസ്‌റ്റഡിയിൽ. കോഴിക്കോട് ഗവ.ബീച്ച് ആശുപത്രിയിലെ സെക്രട്ടറി അഗസ്‌റ്റിൻ, ക്ളർക്ക് അരുൺ എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഓട്ടോയിൽ കയറിയ ഇരുവരും യാത്രക്കിടെ...
കല്ലാച്ചി എംഇടി കോളേജിൽ റാഗിങ്; വിദ്യാർഥിയുടെ കർണപടം പൊട്ടിയതായി പരാതി
കോഴിക്കോട്: നാദാപുരം കല്ലാച്ചി എംഇടി കോളേജിൽ റാഗിങ് നടന്നതായി പരാതി. കോളേജിലെ മൂന്നാം സെമസ്‌റ്റർ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയത്. മർദ്ദനത്തിൽ വിദ്യാർഥിയുടെ കർണപടം പൊട്ടിയതായാണ് പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
സംഭവത്തിൽ...





































