കോഴിക്കോട് വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം; ഒരാൾ കസ്‌റ്റഡിയിൽ

By News Bureau, Malabar News
goonda attack in kozhikkode-one in custody
Representational Image
Ajwa Travels

കോഴിക്കോട്: നാദാപുരം കടമേരിയിൽ വീടുകയറി ഗുണ്ടാസംഘം ആക്രമണം നടത്തിയ സംഭവത്തിൽ 8 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. നിലവിൽ ഗുണ്ടാ സംഘത്തിലെ കണ്ണൂർ നാറാത്ത് സ്വദേശീ പോലീസ് കസ്‌റ്റഡിയിലാണ്.

കടമേരിയിലെ പാലോര നസീറിന്റെ വീട്ടിൽ കയറി ആയിരുന്നു ഗുണ്ടാസംഘം വീട്ടുകാരെയും അയൽക്കാരെയും ആക്രമിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിൽ.

ലഹരിമരുന്ന് കൈവശം വച്ചതിന് നസീറിന്റെ മകൻ നിയാസ് ഒരു മാസം മുൻപ് അറസ്‌റ്റിലായിരുന്നു. ഇയാൾക്ക് ഗുണ്ടാസംഘത്തിൽ പെട്ട ഒരാൾ 1.4 ലക്ഷം രൂപ നൽകാനുണ്ട്. കഴിഞ്ഞ ദിവസം ഇയാൾ പണം തരാനുള്ളയാളുടെ കാറുമായി കടന്നുകളഞ്ഞു. കാർ വീണ്ടെടുക്കാനായാണ് ഗുണ്ടാസംഘം എത്തിയത്. രണ്ട് വാഹനങ്ങളിലായി 8 പേരടങ്ങുന്ന സംഘമായാണ് അക്രമികൾ എത്തിയത്.

Malabar News: യുവാക്കളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന; സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE