മുക്കം കോളേജിലെ വിദ്യാർഥീ സംഘർഷം; പോലീസ് അന്വേഷണം ആരംഭിച്ചു

By Trainee Reporter, Malabar News
kannur ragging case
Ajwa Travels

കോഴിക്കോട്: മുക്കം ഐഎച്ച്‌ആർഡി കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. റാഗിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. പുറത്ത് നിന്ന് ആളുകൾ എത്തി വിദ്യാർഥികളെ മർദ്ദിച്ചെന്ന പരാതിയെ തുടർന്നാണ് മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. രണ്ടാം വർഷ ബികോം വിദ്യാർഥികളും മൂന്നാം വർഷ വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം. ഇരു വിഭാഗങ്ങളും കോളേജിന് മുന്നിൽ ഏറ്റുമുട്ടുകയായിരുന്നു. കോളേജിൽ രണ്ട് ദിവസം മുൻപ് നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു.

ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന സംഘർഷം. പുറത്ത് നിന്നുള്ളവരുമായി എത്തി മർദ്ദിച്ചെന്നാണ് രണ്ടാം വർഷ വിദ്യാർഥികൾ പൊലീസിന് നൽകിയ പരാതി. വടി അടക്കമുള്ള ആയുധങ്ങളുമായാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.

Most Read: നവവധുവിന്റെ ആത്‍മഹത്യ: മധ്യസ്‌ഥ ചർച്ച നടത്തലല്ല പോലീസ് ചെയ്യേണ്ടത്; ബന്ധു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE