Tag: Malabar news from kozhikode
കൊയിലാണ്ടിയിൽ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തു; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തതായി പരാതി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിലായി.
പേരാമ്പ്ര ചേർമല വരുൺ രാജ്, മുയിപ്പോത്ത് ശ്യാംലാൽ എന്നിവരെയാണ്...
കോഴിക്കോട് ബീച്ചിൽ പരിശോധന; 35 ലിറ്റർ രാസലായനി നശിപ്പിച്ചു- 12 കടകൾ അടപ്പിച്ചു
കോഴിക്കോട്: ബീച്ചിൽ ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ താൽക്കാലികമായി അടപ്പിച്ചു. ബീച്ചിലെ 53 തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും ഇന്ന് വൈകിട്ട് സംയുക്‌തമായി മിന്നൽ പരിശോധന നടത്തിയിരുന്നു....
കോഴിക്കോട് ബീച്ചിൽ വീണ്ടും മിന്നൽ പരിശോധന; കടകൾ അടപ്പിക്കുന്നു
കോഴിക്കോട്: ബീച്ചിലെ കടകളിൽ വീണ്ടും മിന്നൽ പരിശോധനയുമായി ഭക്ഷ്യവകുപ്പ്. നിർവീര്യമാക്കാത്ത അസറ്റിക് ആസിഡ് കണ്ടെത്തിയ രണ്ട് കടകൾ നോട്ടീസ് നൽകി അടപ്പിച്ചു. വരക്കൽ ബീച്ചിലെ കടയിലെ കുപ്പിയിൽ നിന്ന് ദ്രാവകം കുടിച്ച് കുട്ടികൾക്ക്...
ചെരണ്ടത്തൂരിലെ ബോംബ് സ്‌ഫോടനം; പോലീസ് കേസെടുത്തു
കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. സ്‌ഫോടക വസ്‌തു നിരോധന നിയമപ്രകാരം കേസെടുത്തതായി വടകര റൂറൽ എസ്‌പി ശ്രീനിവാസ് അറിയിച്ചു. പഞ്ചായത്ത് മെമ്പർ...
ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; ആർഎസ്എസ് പ്രവർത്തകന് പരിക്കേറ്റു
കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് പരിക്കേറ്റത്.
ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്ന നിലയിലാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വടകര പോലീസ് സ്‌ഥലത്തെത്തി...
വിദ്യാർഥികൾക്ക് പൊള്ളലേറ്റ സംഭവം; ലായനിയിൽ ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം
കോഴിക്കോട്: ബീച്ചിലെ തട്ടുകടകളിൽ നിന്ന് ശേഖരിച്ച അഞ്ച് സാമ്പിളുകളിലും അസറ്റിക് ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം. പരിശോധനക്ക് അയച്ച, മൂന്ന് ഉപ്പിലിട്ട വസ്‌തുക്കൾ സൂക്ഷിച്ചിരുന്ന ദ്രാവകവും വിനാഗിരി ലായനി തന്നെയാണെന്ന് പരിശോധനയിൽ കണ്ടെത്തി....
താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞ് വീട് തകർന്നു
കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് വീട് തകർന്നു. താമരശ്ശേരി ചുങ്കം ജങ്ഷനോട് ചേർന്ന് മുക്കം റോഡിലാണ് അപകടം. അത്തായകണ്ടം വിച്ചിയാലിയുടെ മകൻ റഫീഖിന്റെ വീടിന് മുകളിലാണ് ലോറി മറിഞ്ഞത്. ഇന്ന്...
പുറക്കാട്ടിരിയില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു
കോഴിക്കോട്: പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ 3 പേര്‍ മരിച്ചു. കര്‍ണാടക സ്വദേശി ശിവണ്ണ, ട്രാവലര്‍ ഡ്രൈവറായ കര്‍ണ്ണാടക സ്വദേശി എന്നിവരാണ് മരിച്ചത്.
അപകടത്തിൽ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശബരിമലയിലേക്ക് പോവുകയായിരുന്ന കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
Malabar News:...






































