Tag: Malabar News from Wayanad
16കാരിയെ പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്‌ടര്‍ അറസ്‌റ്റിൽ
ബത്തേരി: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്‌റ്റിൽ. മേപ്പാടി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. 16 വയസുകാരിയുടെ പരാതിയില്‍ മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പോക്‌സോ നിയമ പ്രകാരമാണ്...
വനംവകുപ്പ് ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച സംഭവം; രണ്ടുപേർ പിടിയിൽ
കൽപ്പറ്റ: വനംവകുപ്പ് ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എആർ രാജേഷ്, കൊല്ലം സ്വദേശി പി പ്രവീൺ എന്നിവരാണ് പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്‌ഥരെന്ന വ്യാജേനയാണ് സംഘം വയനാട്ടിലെ വനംവകുപ്പ്...
കോവിഡ് മൂന്നാം തരംഗം; നേരിടാൻ തയ്യാറായി വയനാട്
വയനാട്: കോവിഡ് മൂന്നാം തരംഗം നേരിടാൻ ജില്ല തയ്യാറായതായി ആരോഗ്യവിഭാഗം അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്‌ഥാപങ്ങളുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് തീരുമാനം. മൂന്നാം തരംഗത്തിന് മുന്നോടിയായി ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും.
അതേസമയം,...
അടച്ചിട്ടതിൽ പ്രതിഷേധം; സൂചിപ്പാറ വെള്ളച്ചാട്ടം തുറന്നു
കൽപ്പറ്റ: വനം വകുപ്പിന് കീഴിലെ സൂചിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇവിടെ പ്രവേശിപ്പിക്കേണ്ട സഞ്ചാരികളുടെ എണ്ണവുമായി ബന്ധപ്പെട്ട കേസ് ഒരാഴ്‌ച മുമ്പാണ് ഹൈക്കോടതി തീർപ്പാക്കിയിരുന്നത്. എന്നാൽ, കോടതി വിധി...
കൽപ്പറ്റ നഗരസഭയിൽ സമ്പൂർണ ലോക്ക്ഡൗൺ
വയനാട്: പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്‌ളൂഐപിആർ) നിരക്ക് വർധിച്ച സാഹചര്യത്തിൽ കൽപ്പറ്റ നഗരസഭയിൽ സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതായി കളക്‌ടർ അറിയിച്ചു. ഒരാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗൺ. നിലവിൽ കൽപ്പറ്റയിൽ 11.52 ശതമാനമാണ് പ്രതിവാര രോഗ...
ഓണം കഴിഞ്ഞിട്ടും വയനാട്ടിൽ കിറ്റ് കിട്ടാനുള്ളത് 31,007 പേർക്ക്
വയനാട്: ഓണം കഴിഞ്ഞിട്ടും ജില്ലയിൽ കിറ്റ് കിട്ടാനുള്ളത് 31,007 പേർക്ക്. ഓണത്തിന് മുന്നോടിയായി ഓഗസ്‌റ്റ് ഒന്ന് മുതൽ 20 വരെ സംസ്‌ഥാന സർക്കാരിന്റെ ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഓണത്തിന്...
വ്യാജ സർട്ടിഫിക്കറ്റ്; അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കി
വയനാട്: ജില്ലയിലെ കർണാടക-തമിഴ്‌നാട് അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കി. വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ച് കർണാടകയിലേക്ക് കടന്ന രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കിയത്. ഇതോടെ ബാവലി,...
ജില്ലാ കളക്റ്ററേറ്റ് വളപ്പിലെ ചന്ദനമര മോഷണം; രണ്ടുപേർ നിരീക്ഷണത്തിൽ
വയനാട്: ജില്ലാ കളക്റ്ററേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസിന്റെ നിരീക്ഷണത്തിൽ. അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെ ചന്ദനമര മോഷ്‌ടാക്കളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്...






































