Tag: Malabar News Kasargod
ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ ഇന്ന് മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
കാസർഗോഡ്: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ്...
യുവാവിനെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം പിടിയിൽ
ബദിയഡുക്ക: കാസർഗോഡ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേരെ ബദിയഡുക്ക പോലീസ് അറസ്‌റ്റ് ചെയ്‌തു. ഉളിയത്തടുക്കയിലെ ഇബ്രാഹീം ബാദുഷ (24), തളങ്കരയിലെ അഹ്‌മദ് റൈസ് (29), അബ്‌ദുള്ള അമീൻ (27) എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളെ...
ഫുട്‌ബോളിനെ ചൊല്ലി തർക്കം; അന്വേഷിക്കാനെത്തിയ പോലീസിന്റെ വാഹനം തകർത്തു
കാസർഗോഡ്: ഫുട്‌ബോൾ കളിയെ ചൊല്ലിയുണ്ടായ തർക്കം നേരിയ സംഘർഷത്തിന് വഴിമാറിയതോടെ അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന്റെ വാഹനം തകർത്തു. ഞായറാഴ്‌ച രാത്രി ഏഴിന് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ആണ് സംഭവം. ഫുട്‌ബോൾ കളിയെ തുടർന്ന്...
പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു
കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും മോഷണം പോയി. ആവിക്കര ഗാർഡർ വളപ്പിലെ ടിഎം ഹസൻ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം നടന്നത്. മാതാവിന്റെ ചികിൽസക്കായി കുടുംബാംഗങ്ങൾ വീടുപൂട്ടി ബുധനാഴ്‌ച ഉച്ചയോടെ മംഗളൂരു...
ലീഗ് നേതാവിന്റെ മകന് നേരെ ആക്രമണം; 5 എസ്‌ഡിപിഐ പ്രവർത്തകർക്ക് എതിരെ കേസ്
കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം മീനാപീസിൽ ലീഗ് മണ്ഡലം സെക്രട്ടറി ഹക്കിം മീനാപീസിന്റെ മകൻ സുഹൈലിന് (12) നേരെ നടന്ന ആക്രമണത്തിൽ 5 പേർക്ക് എതിരെ പോലീസ് കേസെടുത്തു. എസ്‌ഡിപിഐ പ്രവർത്തകരായ മുസമ്മിൽ (25), മിൻഷാദ്...
ഇടതുപക്ഷത്തെ പിന്തുണച്ച് ഫേസ്ബുക്ക് പ്രൊഫൈൽ; എസ്‌ഐക്ക് എതിരെ കേസ്
കാസർഗോഡ്: സമൂഹ മാദ്ധ്യമത്തിലൂടെ രാഷ്‌ട്രീയ പോസ്‌റ്റ് പങ്കുവെച്ചെന്ന പരാതിയിൽ സബ് ഇൻസ്‌പെക്‌ടർക്ക് എതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്കിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഫ്രെയിം പ്രൊഫൈൽ ചിത്രമാക്കി പങ്കുവെച്ചെന്ന പരാതിയിലാണ് കേസ്. സംഭവത്തിൽ കാസർഗോഡ് പോലീസ്...
നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ
കാസർഗോഡ്: നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിലായി. ചേർക്കള ബംബ്രാണി നഗറിലെ മൊയ്‌തീൻകുഞ്ഞിനെയാണ് (41) വിദ്യാനഗർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്‌റ്റ്...
മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ്
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ്. ഇന്നലെ രാത്രി മീയ്യപദവില്‍ വച്ചാണ് സംഭവം. ഇന്നലെ ഉപ്പള ടൗണില്‍ വച്ച് ഗുണ്ടാസംഘം അകാശത്തേക്ക് വെടിവച്ച് പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. തുടർന്ന് സംഭവമറിഞ്ഞെത്തിയ പോലീസിന് നേരെ...






































