കാസർഗോഡ്: നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിലായി. ചേർക്കള ബംബ്രാണി നഗറിലെ മൊയ്‌തീൻകുഞ്ഞിനെയാണ് (41) വിദ്യാനഗർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. 2012ൽ വിദ്യാനഗർ സ്‌റ്റേഷൻ പരിധിയിലെ കേസുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. മൊയ്‌തീൻകുഞ്ഞ് 6 കേസുകളിലെ പ്രതിയാണ് പോലീസ് പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പിടിയിലായതും ഇരട്ട പാസ്‌പോർട്ട് സമ്പാദിച്ചതും യുവാവിന് എതിരെയുള്ള ആക്രമണവും അടക്കം നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. പ്രതിയെ ചേർക്കളയിലെ ക്വാർട്ടേഴ്‌സിൽ വെച്ചാണ് അറസ്‌റ്റ് ചെയ്‌തത്.
Read also: കന്യാസ്‍ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം; റെയിൽവേ പോലീസ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു