പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു

By Trainee Reporter, Malabar News
Representational image
Ajwa Travels

കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും മോഷണം പോയി. ആവിക്കര ഗാർഡർ വളപ്പിലെ ടിഎം ഹസൻ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം നടന്നത്. മാതാവിന്റെ ചികിൽസക്കായി കുടുംബാംഗങ്ങൾ വീടുപൂട്ടി ബുധനാഴ്‌ച ഉച്ചയോടെ മംഗളൂരു ആശുപത്രിയിൽ പോയ സമയത്താണ് മോഷണം നടന്നത്.

രാത്രി എട്ടരയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ പൊളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുനിലവീടിന്റെ മുകൾഭാഗത്ത് ജലസംഭരണിയോട് ചേർന്ന വാതിൽ വഴിയാണ് മോഷ്‌ടാവ്‌ അകത്ത് കടന്നതെന്നാണ് സൂചന.

കിടപ്പുമുറിയിൽ സൂക്ഷിച്ച 27,000 രൂപയും പതിനാലേമുക്കാൽ തൂക്കമുള്ള സ്വർണാഭരണവും നഷ്‌ടമായതായി പരാതിയിൽ പറയുന്നു. പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Read also: വീട്ടിൽ കയറി തെരുവ് നായയുടെ ആക്രമണം; വീട്ടമ്മക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE