വീട്ടിൽ കയറി തെരുവ് നായയുടെ ആക്രമണം; വീട്ടമ്മക്ക് പരിക്ക്

By Trainee Reporter, Malabar News
Stray-dogs
Representational Image
Ajwa Travels

കോഴിക്കോട്: തെരുവുനായ വീട്ടിലേക്ക് ഓടിക്കയറി വീട്ടമ്മയെ കടിച്ച് പരിക്കേൽപിച്ചു. അത്താണിക്കൽ കക്കുളങ്ങരപാറ ഇട്ടുവീട്ടിൽ സുരേഷ് ബാബുവിന്റ ഭാര്യ ലളിതക്കാണ് (64) തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്.

വീടിന്റെ അടുക്കള ഭാഗത്തായി ഇരികുകയായിരുന്ന വീട്ടമ്മയെ എവിടെനിന്നോ ഓടിയെത്തിയ നായ അക്രമിക്കുകയായിരുന്നു. മൂക്കിലും കൈയിലും കാലിലും തുടയിലുമായി എട്ടോളം മുറിവുകളുണ്ട്. വ്യാഴാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കാലിന് അസുഖമുള്ളതിനാൽ പെട്ടെന്ന് ഓടാൻ സാധിക്കാത്തതാണ് നായയുടെ ആക്രമണം രൂക്ഷമാകാൻ കാരണമായതെന്ന് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഇവരുടെ മകൻ സംലേഷ് പറഞ്ഞു. വീട്ടമ്മയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.

അതേസമയം, പ്രദേശത്ത് തെരുവുനായയുടെ ശല്യം അടുത്തകാലത്തായി വർധിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അധികൃതർ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Read also: കുളിക്കാനിറങ്ങിയ വിദ്യാർഥിയെ തിരയിൽ പെട്ട് കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE