ഇടതുപക്ഷത്തെ പിന്തുണച്ച് ഫേസ്ബുക്ക് പ്രൊഫൈൽ; എസ്‌ഐക്ക് എതിരെ കേസ്

By Trainee Reporter, Malabar News
Malabarnews_facebook
Representational image
Ajwa Travels

കാസർഗോഡ്: സമൂഹ മാദ്ധ്യമത്തിലൂടെ രാഷ്‌ട്രീയ പോസ്‌റ്റ് പങ്കുവെച്ചെന്ന പരാതിയിൽ സബ് ഇൻസ്‌പെക്‌ടർക്ക് എതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്കിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഫ്രെയിം പ്രൊഫൈൽ ചിത്രമാക്കി പങ്കുവെച്ചെന്ന പരാതിയിലാണ് കേസ്. സംഭവത്തിൽ കാസർഗോഡ് പോലീസ് സ്‌റ്റേഷനിലെ എസ്ഐ ഷെയ്ഖ് ഷെയ്ഖ്‌ അബ്‌ദുൾ റസാഖിനെതിരെ (54) ഇന്ത്യൻ ലോയേഴ്‌സ്‌ കോൺഗ്രസ് സെക്രട്ടറി അഡ്വ. ഷാജിദ് കമ്മാടത്തിന്റെ പരാതിയിലാണ് നടപടി.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശപ്രകാരം ജനപ്രാതിനിധ്യ നിയമം 129 (2), (3) എന്നിവ പ്രകാരമാണ് എസ്ഐക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുളളത്. പരാതി ഉയർന്നതോടെ പോലീസ് ഉദ്യോഗസ്‌ഥൻ പോസ്‌റ്റ് നീക്കം ചെയ്‌തിരുന്നു. പോസ്‌റ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയിരുന്നത്.

പെരുമാറ്റച്ചട്ടം നിലനിൽക്കെ നിക്ഷ്‌പക്ഷനായി സേവനം ചെയ്യേണ്ടുന്ന പോലീസ് ഉദ്യോഗസ്‌ഥൻ ഒരു രാഷ്‌ട്രീയ പാർട്ടിക്ക് അനുകൂലമായി സാമൂഹിക മാദ്ധ്യമത്തിൽ പ്രചാരണം നടത്തിയത് തെറ്റാണെന്ന് പരാതിയിൽ പറയുന്നു. ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന ഫ്രെയിമാണ് എസ്‌ഐ സ്വന്തം പ്രൊഫൈൽ ചിത്രത്തിൽ ഉപയോഗിച്ചത്. ‘ചെ ഗുവേര ആർമി’യിൽ നിന്നുള്ള ഫ്രെയിമാണിത്.

Read also: ഇടുക്കിയിലും കൊല്ലത്തും എൽഡിഎഫ്- യുഡിഎഫ് സംഘർഷം; നെയ്യാറ്റിൻകരയിൽ ബിജെപി-കോൺഗ്രസ്‌ സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE