Fri, Jan 23, 2026
17 C
Dubai
Home Tags Malabar news palakkad

Tag: Malabar news palakkad

തൃത്താലയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

പാലക്കാട്: തൃത്താല കാപ്പൂരില്‍ കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ആനക്കരയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ടാണ് പാറക്കുളം സ്വദേശികളായ 14 വയസുള്ള ഇരട്ട സഹോദരന്‍മാരെയും ഒന്‍പത്, 12 വയസുള്ള രണ്ട് കുട്ടികളെയും കാണാതായത്....

ഗവേഷക വിദ്യാർഥിനിയുടെ ആത്‍മഹത്യ; പ്രതികരണവുമായി അധ്യാപിക

പാലക്കാട്: എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ഥിനി കൃഷ്‌ണകുമാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി അധ്യാപിക എന്‍ രാധിക. കൃഷ്‌ണയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തതെന്നും അധ്യാപിക പറഞ്ഞു. ഗൈഡായിരുന്ന...

പാലക്കാട് ഗവേഷക വിദ്യാർഥിനി ജീവനൊടുക്കി; അധ്യാപകരുടെ പീഡനം മൂലമെന്ന് ആരോപണം

പാലക്കാട്: ജില്ലയിലെ കൊല്ലംകോട് ഗവേഷക വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌തു. പൈലൂർമുക്കിൽ കൃഷ്‌ണൻകുട്ടിയുടെ മകൾ കൃഷ്‌ണകുമാരിയെ ആണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 32 വയസായിരുന്നു. അതേസമയം അധ്യാപകരുടെ പീഡനത്തിൽ മനംനൊന്താണ് കൃഷ്‌ണകുമാരി...

മണ്ണാര്‍ക്കാട് വിളകള്‍ നശിപ്പിച്ച് കാട്ടാനകൂട്ടം; ഭീതിയില്‍ പ്രദേശവാസികൾ

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൂട്ടം വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു. കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവി‍ഴാംകുന്ന്, കച്ചേരിപറമ്പ്, കണ്ടമംഗലം, കരടിയോട് തുടങ്ങിയ മേഖലകളിലാണ് കാട്ടാനശല്യം...

ജില്ലാ ജഡ്‌ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണംതട്ടാന്‍ ശ്രമം

പാലക്കാട്: ജില്ലാ ജഡ്‌ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി മോഹന്‍ദാസിന്റെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. സംഭവത്തില്‍ ജില്ലാ ജഡ്‌ജി സൈബര്‍...

സർ, മാഡം വിളികൾ ഒഴിവാക്കി; വേറിട്ട നടപടിയുമായി മാത്തൂർ ഭരണ സമിതി

പാലക്കാട്: സർ, മാഡം വിളികൾ ഒഴിവാക്കി കൊണ്ട് വേറിട്ട നടപടിയുമായി മാത്തൂർ ഭരണ സമിതി. പുതിയ തീരുമാനങ്ങൾ പ്രകാരം ഇനിമുതൽ മാത്തൂർ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സർ, മാഡം...

തിരുവിഴാംകുന്നില്‍ കാട്ടാനശല്യം രൂക്ഷം; ഭീതിയില്‍ നാട്ടുകാര്‍

പാലക്കാട്: അലനല്ലൂര്‍ തിരുവിഴാംകുന്നില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. ഞായറാഴ്‌ച പുലര്‍ച്ച കാളംപുള്ളി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കാളംപുള്ളി പാടശേഖരത്തെ വാഴകള്‍ നശിപ്പിച്ചു. മാസങ്ങളായി തുടരുന്ന കാട്ടാനകളുടെ താണ്ഡവത്തിന് പരിഹാരം ആകാത്തതോടെ കനത്ത ഭീതിയിലാണ് പ്രദേശവാസികൾ. തിരുവിഴാംകുന്ന്...

മരുത റോഡ് സഹകരണ ബാങ്ക് കവർച്ച; സ്വർണം വീണ്ടെടുത്തു

പാലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വർണം പോലീസ് വീണ്ടെടുത്തു. മഹാരാഷ്‌ട്രയിലെ സത്താറയിൽ വിവിധ സ്വർണ വ്യാപാരികളിൽ നിന്നുമാണ് പോലീസ് സ്വർണം വീണ്ടെടുത്തത്. കോയമ്പത്തൂർ- മണ്ണുത്തി ദേശീയ പാതയോരത്തെ...
- Advertisement -