സർ, മാഡം വിളികൾ ഒഴിവാക്കി; വേറിട്ട നടപടിയുമായി മാത്തൂർ ഭരണ സമിതി

By Trainee Reporter, Malabar News
Mathur Panchayath
Ajwa Travels

പാലക്കാട്: സർ, മാഡം വിളികൾ ഒഴിവാക്കി കൊണ്ട് വേറിട്ട നടപടിയുമായി മാത്തൂർ ഭരണ സമിതി. പുതിയ തീരുമാനങ്ങൾ പ്രകാരം ഇനിമുതൽ മാത്തൂർ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കി.

പഞ്ചായത്തിലേക്കുള്ള അപേക്ഷകളിലും മറ്റ് കത്തിടപാടുകളിലും ഇത്തരം അഭിസംബോധനകൾ ഒഴിവാക്കണമെന്നും ഭരണ സമിതി തീരുമാനിച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് ഇത്തരം അഭിസംബോധനകളെന്ന് ഭരണ സമിതി വിലയിരുത്തിയിരുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ അധികൃതർ തീരുമാനിച്ചത്. ഇത്തരം വിളികൾക്ക് പകരം ഔദ്യോഗിക സ്‌ഥാനങ്ങൾ തന്നെ അഭിസംബോധനയായി ഉപയോഗിക്കാമെന്നും ഭരണസമിതി അറിയിച്ചു.

Read Also: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓക്‌സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE