Wed, Feb 25, 2026
22 C
Dubai
Home Tags Malabar News

Tag: Malabar News

കനത്ത മഴയിൽ കണ്ണൂരിൽ വീട് തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ ചക്കരക്കലിൽ വീട് തകർന്നു. ചക്കരക്കൽ കമ്മ്യൂണിറ്റി ഹാളിന് സമീപം കണോത്ത് കുന്നുമ്പ്രം പരേതനായ പ്രവീണിന്റെ ഭാര്യ അജിതയുടെ വീടാണ് മഴയിൽ തകർന്നത്. പുലർച്ചെ 1.30ന് ആണ് സംഭവം....

ദർശനയുടെയും കുഞ്ഞിന്റെയും ആത്‍മഹത്യ; ഭർതൃ കുടുംബത്തിനെതിരെ കേസ്

വയനാട്: വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്ന് കുഞ്ഞുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃ കുടുംബത്തിനെതിരെ കേസെടുത്ത് പോലീസ്. ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജൻ, അമ്മ ബ്രാഹ്‌മിലി എന്നിവർക്കെതിരെയാണ്...

കാസർഗോഡ് സദാചാര ആക്രമണം; സംഘത്തെ തടഞ്ഞുവെച്ചു മർദ്ദിച്ചു-മൂന്ന് പേർ പിടിയിൽ

കാസർഗോഡ്: ജില്ലയിലെ മേൽപ്പറമ്പിൽ സദാചാര ആക്രമണം. മേൽപ്പറമ്പിൽ പിറന്നാൾ ആഘോഷത്തിന് എത്തിയവർക്ക് നേരെയാണ് സദാചാര ആക്രമണം നടന്നത്. വാഹനത്തിൽ ഏറെനേരം ഒരുമിച്ചിരുന്നുവെന്ന് ആരോപിച്ചാണ് ആൺകുട്ടികളുടെയും പെൺകുട്ടികളെയും നാട്ടുകാർ ചേർന്ന് ആക്രമിച്ചത്. വാഹനത്തിൽ നിന്നിറങ്ങാൻ...

കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

കോഴിക്കോട്: കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ പോലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് സമരം. കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഇന്ന് രാവിലെയാണ് സ്വകാര്യ ബസുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതോടെ രാവിലെ...

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു അപകടം

കൽപ്പറ്റ: വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു അപകടം. പുൽപ്പള്ളിയിൽ നിന്നും തൃശൂരിലേക്ക് പുറപ്പെട്ട ബസാണ് ആറാം മൈലിനും മൂന്നാം മൈലിനുമിടയിൽ മറിഞ്ഞത്. ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. 16 യാത്രക്കാരാണ് ബസിൽ...

ദർശനയുടെ മരണം ഭർതൃവീട്ടുകാരുടെ പീഡനം മൂലം; ആരോപണവുമായി ബന്ധുക്കൾ

വയനാട്: വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്ന് കുഞ്ഞുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന(32) ആണ്...

ആശുപത്രിയിൽ എത്തിച്ച പ്രതി അക്രമാസക്‌തനായി; ഡ്രസിങ് റൂം അടിച്ചു തകർത്തു

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി അക്രമാസക്‌തനായി. ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് ഇയാൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി വന്നത്. ജീൻസ് പാന്റും ടീഷർട്ടുമായിരുന്നു...

ചിറ്റൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ചിറ്റൂരിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ വാൽമുട്ടി സ്വദേശി ജയകൃഷ്‌ണനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫൈനാൻസുകാരുടെ ഭീഷണിയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സ്വകാര്യ ധനകാര്യ...
- Advertisement -