ആശുപത്രിയിൽ എത്തിച്ച പ്രതി അക്രമാസക്‌തനായി; ഡ്രസിങ് റൂം അടിച്ചു തകർത്തു

പ്രതിയുമായുള്ള മൽപ്പിടത്തത്തിനിടെ പോലീസുകാർക്കും സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു. പോലീസുകാരന്റെ കൈയിലെ മുറിവ് ആഴമുള്ളതാണ്.

By Trainee Reporter, Malabar News
PG doctors strike in the state today; OP will boycott
Representational Image
Ajwa Travels

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി അക്രമാസക്‌തനായി. ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് ഇയാൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി വന്നത്. ജീൻസ് പാന്റും ടീഷർട്ടുമായിരുന്നു വേഷം. സ്‌റ്റേഷനിലെത്തിയ ഇയാൾ ഗ്രില്ലിൽ തലയിടിച്ചു പൊട്ടിക്കുകയായിരുന്നു.

മുറിവേറ്റ് രക്‌തത്തിൽ കുളിച്ചുനിന്ന ഇയാളെ ചികിൽസിക്കാനും മറ്റു പരിശോധനകൾക്കും ഉടൻ തന്നെ പോലീസുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെയെത്തി മുറിവ് ഡ്രഡ് ചെയ്യുന്നതിനിടെ ഇയാൾ വീണ്ടും അക്രമാസക്‌തനായി. ഡ്രസിങ് റൂം അടിച്ചു തകർത്തു. കൈയിൽ ചില്ലു കഷ്‌ണവുമായി ഇയാൾ പോലീസുകാരെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചു.

ഇതോടെ, പോലീസും സുരക്ഷാ ജീവനക്കാരും ചേർന്ന് പ്രതിയെ ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടെ, പ്രതിയുമായുള്ള മൽപ്പിടത്തത്തിനിടെ പോലീസുകാർക്കും സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു. പോലീസുകാരന്റെ കൈയിലെ മുറിവ് ആഴമുള്ളതാണ്. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണോ എന്നാണ് പോലീസ് സംശയം. ഇയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി; കോട്ടയത്തേക്ക് തിരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE