സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി; കോട്ടയത്തേക്ക് തിരിച്ചു

By Trainee Reporter, Malabar News
rahul gandhi
Rep. Image

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ട്. സംഘം കോട്ടയത്തേക്ക് തിരിച്ചു.

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ബെംഗളൂരുവിൽ പൊതുദർശനത്തിന് വെച്ചപ്പോൾ രാഹുലും സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെ ഉൾപ്പടെയുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചിരുന്നു. അതേസമയം, ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നിലവിൽ ചിങ്ങവനത്ത് എത്തിയിരിക്കുകയാണ്. ലക്ഷങ്ങളുടെ ആദരവും പ്രാർഥനയും ഏറ്റുവാങ്ങിയാണ് വിലാപയാത്ര നീങ്ങുന്നത്.

ഇന്നലെ രാവിലെ 7.15 ഓടെ തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്ക് ശേഷം ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. ഇന്ന് പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലും പൊതുദർശനം ഉണ്ടാവും. തുടർന്ന് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ ഉച്ച കഴിഞ്ഞു 3.30ന് ആണ് സംസ്‌കാരം.

Most Read: ‘ഇന്ത്യ’യെന്ന പുതിയ പേര്; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE