കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

By Trainee Reporter, Malabar News
Student injured after falling from bus
Rep. Image
Ajwa Travels

കോഴിക്കോട്: കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ പോലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് സമരം. കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഇന്ന് രാവിലെയാണ് സ്വകാര്യ ബസുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതോടെ രാവിലെ ജോലിക്കും മറ്റുമായി വിവിധ സ്‌ഥലങ്ങളിലേക്ക് പോകാനിറങ്ങിയ യാത്രക്കാർ വലഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തിരുവങ്ങൂരിൽ വിദ്യാർഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് പോലീസ് അകാരണമായി ബസ് ജീവനക്കാരനെ മർദ്ദിക്കുമായിരുന്നുവെന്നാണ് ആരോപണം. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് യാത്രക്കാരിപ്പോൾ സഞ്ചരിക്കുന്നത്.

Most Read: ‘രണ്ടു സ്‌ത്രീകളെ കൂട്ടബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി’; മണിപ്പൂരിൽ നിന്ന് ഞെട്ടിക്കുന്ന വിവരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE