Tag: Malabar News
ആർഎസ്‌എസ് കാര്യാലയത്തിന് നേരെ ബോംബേറ്; രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്‌റ്റിൽ
കണ്ണൂർ: പയ്യന്നൂരില്‍ ആര്‍എസ്‌എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്‌റ്റിൽ. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കാറമേല്‍ സ്വദേശി കശ്യപ്, പെരളം സ്വദേശി ഗനില്‍ എന്നിവരാണ് അറസ്‌റ്റിലായത്.
ഈ മാസം 12നാണ് പയ്യന്നൂരില്‍ ആര്‍എസ്‌എസ്...
താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ അഭ്യാസപ്രകടനം നടത്തി യുവാക്കൾ; നടപടി
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇന്നലെ രാത്രിയോടെയാണ് മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറിൽ കോടമഞ്ഞിലൂടെ അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. ഓടുന്ന കാറിൽ വിൻഡോക്ക് പുറത്തേക്ക് എഴുന്നേറ്റു നിന്നാണ് അഭ്യാസപ്രകടനം...
നഗരസഭാ ഉപതിരഞ്ഞെടുപ്പ്; മഞ്ചേരിയിൽ 83.52 ശതമാനം പോളിങ്
മഞ്ചേരി: നഗരസഭയിലെ പതിനാറാംവാർഡ് കിഴക്കേത്തലയിൽ വ്യാഴാഴ്‌ച നടന്ന ഉപതിരഞ്ഞെടുപ്പിൽ 83.52 ശതമാനം പോളിങ് രേഖപ്പെടുത്തി. കിഴക്കേത്തല ഈസ്‌റ്റ് ജിഎൽപി സ്‌കൂളിലെ പോളിങ് ബൂത്തിലായിരുന്നു വോട്ടെടുപ്പ്. 723 സ്‌ത്രീ വോട്ടർമാരും 661 പുരുഷ വോട്ടർമാരുമടക്കം...
രോഗികൾ വേണ്ടുവോളം, ജീവനക്കാരില്ല; പുറത്തൂർ കുടുംബാരോഗ്യ കേന്ദ്രം അനിശ്‌ചിതത്വത്തിൽ
പുറത്തൂർ: കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾ ചികിൽസക്കായി വലയുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുടുംബാരോഗ്യ കേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാണ് ആളുകളുടെ ആവശ്യം. പുറത്തൂർ, മംഗലം, തൃപ്രങ്ങോട്...
സംസ്‌ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് വയനാട്ടിലെ ഫാമിൽ
കൽപറ്റ: സംസ്‌ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. വയനാട്ടിലെ ഫാമിലാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിക്കുന്നത്.
രോഗബാധ തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി...
കേരളത്തിൽ ഇടതുവിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടു; വിമർശിച്ച് കെടി ജലീൽ
മലപ്പുറം: കേരളത്തിൽ ഇടത് വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടതായി കെടി ജലീൽ. ഇടതുപക്ഷത്തിനെതിരെ ഒരു കഷണം കടലാസിൽ എഴുതി മുറുക്കാൻ കടയ്‌ക്ക് നൽകിയാലും നടപടിയുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനർ ഇപി...
ബത്തേരിയിൽ ആശ്വാസം; എസ്‌റ്റേറ്റിൽ ഇറങ്ങിയ കടുവയെ പിടികൂടി
വയനാട്: ജില്ലയിലെ ബത്തേരി വാകേരിയിൽ ഭീതിപരത്തിയ കടുവയെ വനംവകുപ്പ് പിടികൂടി. 13 വയസുള്ള പെൺകടുവ കക്കടംകുന്ന് ഏദൻവാലി എസ്‌റ്റേറ്റിൽ സ്‌ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. പ്രദേശത്ത് നിരവധി വളർത്തു മൃഗങ്ങളെ കൊന്ന് ഭീതി പരത്തിയ കടുവയാണ്...
അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 46 വർഷം കഠിന തടവ്
പാലക്കാട്: ജില്ലയിൽ അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. കോങ്ങാട് സ്വദേശി അയ്യൂബാണ് പ്രതി. പട്ടാമ്പി ഫാസ്‌റ്റ്...





































