ആർഎസ്‌എസ്‌ കാര്യാലയത്തിന് നേരെ ബോംബേറ്; രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്‌റ്റിൽ

By News Desk, Malabar News
Panamaram youth league worker beaten up case; The accused is in custody
Representational Image
Ajwa Travels

കണ്ണൂർ: പയ്യന്നൂരില്‍ ആര്‍എസ്‌എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്‌റ്റിൽ. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കാറമേല്‍ സ്വദേശി കശ്യപ്, പെരളം സ്വദേശി ഗനില്‍ എന്നിവരാണ് അറസ്‌റ്റിലായത്.

ഈ മാസം 12നാണ് പയ്യന്നൂരില്‍ ആര്‍എസ്‌എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായത്. 12ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. ബോംബേറില്‍ ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തില്‍ ആരും ഉണ്ടായിരുന്നില്ല. പുലര്‍ച്ചെയോടെ ആസൂത്രിത ആക്രമണം നടത്തുകയായിരുന്നുവെന്നായിരുന്നു ബിജെപിയുടെ ആരോപണം.

സംഭവം നടക്കുന്ന സമയത്ത് പരിസരത്തുണ്ടായിരുന്ന ഓഫിസ് സെക്രട്ടറി നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞത്. പയ്യന്നൂര്‍ ഡിവൈഎസ്‌പി കെവി പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈകുന്നേരത്തോടെ ഇവരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE