നഗരസഭാ ഉപതിരഞ്ഞെടുപ്പ്; മഞ്ചേരിയിൽ 83.52 ശതമാനം പോളിങ്

By News Desk, Malabar News
Representational Image
Ajwa Travels

മഞ്ചേരി: നഗരസഭയിലെ പതിനാറാംവാർഡ് കിഴക്കേത്തലയിൽ വ്യാഴാഴ്‌ച നടന്ന ഉപതിരഞ്ഞെടുപ്പിൽ 83.52 ശതമാനം പോളിങ് രേഖപ്പെടുത്തി. കിഴക്കേത്തല ഈസ്‌റ്റ് ജിഎൽപി സ്‌കൂളിലെ പോളിങ് ബൂത്തിലായിരുന്നു വോട്ടെടുപ്പ്. 723 സ്‌ത്രീ വോട്ടർമാരും 661 പുരുഷ വോട്ടർമാരുമടക്കം 1384 വോട്ടർമാരിൽ 1156 പേർ വോട്ടുചെയ്‌തു. വോട്ടെണ്ണൽ വെള്ളിയാഴ്‌ച രാവിലെ പത്തിന് മുനിസിപ്പൽ ഓഫിസിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ നടക്കും. യുഡിഎഫിനായി പരേറ്റ മുജീബ്‌ റഹ്‌മാൻ കോണി ചിഹ്‌നത്തിലും എൽഡിഎഫ് സ്വതന്ത്രനായി തലാപ്പിൽ സജീർ കുട അടയാളത്തിലും എസ്‌ഡിപിഐ സ്‌ഥാനാർഥിയായി ലത്തീഫ് വല്ലാഞ്ചിറ കണ്ണട ചിഹ്‌നത്തിലുമാണ് മൽസരിച്ചത്.

വാർഡ് അംഗം തലാപ്പിൽ അബ്‌ദുൾ ജലീൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പിന്‌ കളമൊരുങ്ങിയത്. കഴിഞ്ഞതവണ 313 വോട്ടിനായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി ജലീലിന്റെ വിജയം. നഗരസഭാ ഭരണസമിതിക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട് ഫലം എന്തായാലും ഭരണത്തെ ബാധിക്കില്ല.

Most Read: ‘ഭരണം പോയാലും ചിലത് ചെയ്യും’; കെകെ രമയ്‌ക്ക് വധഭീഷണി, പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE