Tag: murder case
പിതാവിന്റെ വെട്ടേറ്റ് ആറുവയസുകാരി മരിച്ചു; നക്ഷത്രയുടെ പോസ്‌റ്റുമോർട്ടം ഇന്ന്
മാവേലിക്കര: പുന്നമൂട്ടിൽ പിതാവിന്റെ വെട്ടേറ്റ് മരിച്ച ആറുവയസുകാരി നക്ഷത്രയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടത്തിന് ശേഷം നക്ഷത്രയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശേഷം അമ്മ വിദ്യയുടെ പത്തിയൂരിലുള്ള വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. നക്ഷത്രയുടെ...
സുചിത്ര പിള്ള വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
കൊല്ലം: ബ്യൂട്ടീഷ്യയായ സുചിത്ര പിള്ള വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. വിവിധ വകുപ്പുകളിലായി 14 വർഷം കഠിനതടവ് കൂടി അനുഭവിക്കണം. 2.5 ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ചു...
തുമ്പൂർമൂഴി ആതിരയുടെ കൊലപാതകം; പ്രതിയുടെ കൂടുതൽ മൊഴി പുറത്ത്
കൊച്ചി: അതിരപ്പിള്ളി തുമ്പൂർമൂഴിയിൽ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ കൂടുതൽ മൊഴി എടുത്ത് പോലീസ്. മരിച്ച കാലടി സ്വദേശിനി ആതിരയുടെ മൃതദേഹത്തിൽ നിന്ന് കൊലപാതകത്തിന് ശേഷം പ്രതിയായ അഖിൽ ഒന്നരപവന്റെ മാല...
വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസ്; പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: പൊള്ളാച്ചിയിൽ ബികോം വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ. ഇടയാർപാളയം സ്വദേശി സുജയ് (30), ഇയാളുടെ ഭാര്യ രേഷ്‌മ (25) എന്നിവരെയാണ് കണ്ണൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോയമ്പത്തൂർ...
കൊലക്കേസിൽ നാല് വർഷം തടവ്; ബിഎസ്‌പി എംപി അഫ്‌സൽ അൻസാരിയും അയോഗ്യതയിലേക്ക്
ന്യൂഡെൽഹി: ബിജെപി എംഎൽഎ കൃഷ്‌ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ബിഎസ്‌പി എംപി അഫ്‌സൽ അൻസാരിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കോടതി വിധി. കേസിൽ...
ഐസ്‌ക്രീം കഴിച്ചു 12-കാരൻ മരിച്ച സംഭവം കൊലപാതകം; പിതൃ സഹോദരി അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചു 12 വയസുകാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരി താഹിറയെ ഡിവൈഎസ്‌പി...
അനുമോൾ കൊലപാതകം; മൃതദേഹത്തിന് 5 ദിവസം പഴക്കം- ബിജേഷിനായി തിരച്ചിൽ
തൊടുപുഴ: ഇടുക്കി കാഞ്ചിയാറിലെ അനുമോൾ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ്‌മോൻ അറിയിച്ചു. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം ഉണ്ടെന്നും, പോസ്‌റ്റുമോർട്ടത്തിന്...
സംശയ രോഗം; കോഴിക്കോട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
കോഴിക്കോട്: ജില്ലയിലെ ഫറോക്ക് കൊടമ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലികയാണ്(40) മരിച്ചത്. ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് പോലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. കൊലപാതകം...




































