സംശയ രോഗം; കോഴിക്കോട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

By Trainee Reporter, Malabar News
Malabar News_crime
Representational image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ ഫറോക്ക് കൊടമ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലികയാണ്(40) മരിച്ചത്. ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് പോലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. കൊലപാതകം നടത്തിയതിന് ശേഷം ലിജേഷ് തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

മല്ലികയെ കത്രിക ഉപയോഗിച്ചാണ് ലിജേഷ് കുത്തിയത്. മല്ലികയുടെ കഴുത്തിലും തലയിലുമായിരുന്നു പരിക്ക്. ഇരുവരും സ്‌ഥിരമായി വഴക്ക് കൂടാറുണ്ടെന്നും, ലിജേഷ് സ്‌ഥിരം മദ്യപിച്ചു വീട്ടിലെത്തുന്ന ആളാണെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു. ലിജേഷ് മദ്യപിച്ചു വീട്ടിലെത്തിയതിന് ശേഷമാണ് കൊലപാതകം നടന്നത്.

അതേസമയം, കൊലപാതകത്തിലേക്ക് നയിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. കസ്‌റ്റഡിയിൽ എടുത്ത പ്രതി ലിജേഷിനെ പോലീസ് ചോദ്യം ചെയ്‌ത്‌ വരികയാണ്. സംശയ രോഗിയായ ലിജേഷ് മിക്ക ദിവസങ്ങളിലും ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. ദമ്പതികൾക്ക് ആറും മൂന്നും വയസ് പ്രായമുള്ള രണ്ടു കുട്ടികളുണ്ട്.

Most Read: ഫേസ്ബുക്ക് സജീവ ഉപയോക്‌താക്കൾ; ആദ്യ മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE