ഫേസ്ബുക്ക് സജീവ ഉപയോക്‌താക്കൾ; ആദ്യ മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയും

2021 ഡിസംബറിലെ കണക്ക് അനുസരിച്ച്, 1.93 ബില്യണായിരുന്നു ഇന്ത്യയിലെ പ്രതിദിന സജീവ ഉപയോക്‌താക്കളുടെ എണ്ണം. എന്നാൽ, 2022 ഡിസംബർ ആയപ്പോഴക്കും ഇതിൽ നാല് ശതമാനം വർധനവ് ഉണ്ടായി.

By Trainee Reporter, Malabar News
MALABARNEWS-FACEBOOK
Representational Image
Ajwa Travels

ഫേസ്ബുക്കിലെ സജീവ ഉപയോക്‌താക്കളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയും. സോഷ്യൽ മീഡിയ മേജർ മെറ്റാ റെഗുലേറ്ററി ഫയലിംഗിൽ, ഫേസ്ബുക്കിലെ സജീവ ഉപയോക്‌താക്കളുടെ വളർച്ചയിൽ സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടുന്നു. 2022 ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരമാണ് ഇന്ത്യ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നായിരിക്കുന്നത്.

ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ളാദേശ് എന്നിവിടങ്ങളിലെ ഉപയോക്‌താക്കളാണ് 2022 ഡിസംബറിൽ ലോകമെമ്പാടുമുള്ള സജീവ ഉപയോക്‌താക്കളുടെ വളർച്ച അനുസരിച്ച് മുന്നിലുള്ളത്. 2021 ഡിസംബറിലെ കണക്ക് അനുസരിച്ച്, 1.93 ബില്യണായിരുന്നു ഇന്ത്യയിലെ പ്രതിദിന സജീവ ഉപയോക്‌താക്കളുടെ എണ്ണം. എന്നാൽ, 2022 ഡിസംബർ ആയപ്പോഴക്കും ഇതിൽ നാല് ശതമാനം വർധനവ് ഉണ്ടായി.

ഒരു നിശ്‌ചിത ദിവസം, വെബ്സൈറ്റ് വഴിയോ മൊബൈലിലൂടെയോ ഫേസ്ബുക്ക് സന്ദർശിക്കുകയും മെസഞ്ചർ ആപ്ളിക്കേഷൻ ഉപയോഗിക്കുകയും ചെയ്‌ത, രജിസ്‌റ്റർ ചെയ്‌തതും ലോഗിൻ ചെയ്‌തതുമായ ഫേസ്ബുക്ക് ഉപയോക്‌താവിനെയാണ് പ്രതിദിന സജീവ ഉപയോക്‌താവായി കമ്പനി നിർവചിക്കുന്നത്. അതേസമയം, പ്രതിമാസ സജീവ ഉപയോക്‌താക്കളുടെ കാര്യത്തിലും മികച്ച സംഭാവന നൽകുന്നവരിൽ ഇന്ത്യ ഉണ്ടായിരുന്നു.

ഫേസ്ബുക്ക് അതിന്റെ ഉള്ളടക്കത്തെയും, സേവനങ്ങൾ നിയന്ത്രിക്കുന്നതോ തടയുന്നതുമായ ഉത്തരവുകളെയും, സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പ്രശ്‌നപരിഹാരങ്ങളെയും സംബന്ധിച്ച് മെറ്റാ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജർമ്മനിയിലെയും ഇന്ത്യയിലെയും നിയമമനുസരിച്ച് ഉള്ളടക്കങ്ങൾ സംബന്ധിച്ച മാർഗനിർദ്ദേശം, നിയമനിർവഹണ സഹകരണം എന്നിവ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ പിഴയോ മറ്റു നടപടികളോ നേരിട്ടേക്കാം എന്നാണ് ഫയലിംഗ് പറയുന്നത്.

Most Read: മോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി വിലക്ക്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE