Tag: News From Malabar
കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി; മൂന്ന് വീടുകൾ തകർന്നു
കോഴിക്കോട്: കുറ്റ്യാടിയിൽ മിന്നൽ ചുഴലി. കുറ്റ്യാടി കായക്കൊടിയിലാണ് ഇന്ന് വൈകുന്നേരം മിന്നൽ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് അതിശക്‌തമായ കാറ്റ് വീശിയത്. നാവോട്ട്കുന്നിൽ മൂന്ന് വീടുകൾ തകർന്നു. രണ്ടു...
വിവാഹം ഇന്ന് നടക്കാനിരിക്കെ പ്രതിശ്രുത വരനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: പ്രതിശ്രുത വരനെ വിവാഹ ദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മാണിപ്പറമ്പ് ജിബിലിനെയാണ് (30) കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം....
പിതാവ് താക്കോൽ നൽകിയില്ല; പെട്രോളൊഴിച്ച് കാർ കത്തിച്ച് മകൻ
മലപ്പുറം: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയിൽ മകൻ ഡാനിഷ് മിൻഹാജിനെതിരെ (21)...
പാലക്കാട് പ്ളസ് ടു വിദ്യാർഥിയെ പോലീസ് മർദ്ദിച്ചതായി പരാതി; കുട്ടി ചികിൽസയിൽ
പാലക്കാട്: പാലക്കാട് പ്ളസ് ടു വിദ്യാർഥിക്ക് നേരെ പോലീസിന്റെ ക്രൂരത. പാലക്കാട് നെൻമാറയിൽ 17-കാരനെ പോലീസ് ഉദ്യോഗസ്‌ഥർ മർദ്ദിച്ചതായാണ് പരാതി. പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്‌ഥർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥി നെൻമാറ താലൂക്ക്...
ധനകാര്യ സ്‌ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരി മരിച്ച നിലയിൽ
പാലക്കാട്: പട്ടാമ്പിയിൽ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ആത്‍മഹത്യ ആണെന്നാണ് നിഗമനം.
ഇന്നലെ വൈകിട്ട് സ്‌ഥാപനം അടച്ചതിന്...
മേപ്പാടിയിൽ കുടുങ്ങിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു
ബത്തേരി: മേപ്പാടി അരപ്പറ്റ നല്ലന്നൂരിൽ വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത് ആറുദിവസം മുമ്പ് സ്‌ഥാപിച്ച കൂട്ടിലാണ് ആറുവയസുള്ള ആൺ പുലി കുടുങ്ങിയത്....
കാറിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ഡ്രൈവർക്ക് യുവാവിന്റെ ക്രൂരമർദ്ദനം
കോഴിക്കോട്: മാങ്കാവിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് യുവാവിന്റെ ക്രൂരമർദ്ദനം. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദ്ദിച്ചത്. പരിക്കേറ്റ കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ സുബ്രഹ്‌മണ്യനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും...
നിയന്ത്രണംവിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു; ഡ്രൈവർ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു
കോഴിക്കോട്: ചേവായൂരിൽ നിയന്ത്രണംവിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു. ചേവായൂർ സ്വദേശി രാധാകൃഷ്‌ണൻ ഓടിച്ച കാറാണ് മറിഞ്ഞത്. ശനിയാഴ്‌ച രാത്രി പത്ത് മണിയോടെയാണ് അപകടം. പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടയിൽ സമീപത്തുള്ള...






































