കണ്ണൂർ: കൂത്തുപറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. ആയിത്തറ സ്വദേശി കുട്ടിയന്റവിട എം മനോഹരനാണ് മരിച്ചത്. കൂത്തുപറമ്പിനടുത്ത് കണ്ടംകുന്ന് പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ 8.15 ഓടെയാണ് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കൂത്തുപറമ്പ് ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും റോഡ് ക്രോസ് ചെയ്യുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്‌കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് കയറുന്നതും ഇതുവഴി എത്തിയ ബസ് ഇടുക്കുന്നതുമാണ് സിസിടിവി ദൃശ്യത്തിലുള്ളത്.
സ്‌കൂട്ടർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ബസ് സൈഡിലേക്ക് വെട്ടിച്ചു മാറ്റാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ യാത്രികൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വാഹനം ചിതറി തെറിക്കുകയും ചെയ്‌തിരുന്നു.
Most Read| മുഖ്യമന്ത്രി അനുമതി നൽകി; നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന്