Tag: News From Malabar
മംഗളൂരുവിൽ നാലാം പ്‌ളാറ്റ്‌ഫോം യാഥാർഥ്യമാകുന്നു; യാത്രക്കാർക്ക് ആശ്വാസം
മംഗളൂരു: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നാലാം പ്‌ളാറ്റ്‌ഫോം വരുന്നു. ദിവസവും 16 ട്രെയിനുകൾ വന്നുപോകുന്ന സ്‌റ്റേഷനിൽ പ്‌ളാറ്റ്‌ഫോം ഒഴിയാത്തതിനാൽ നേത്രാവതി പാലം കഴിഞ്ഞ ഉടൻ തീവണ്ടികൾ ഏറെ നേരം പിടിച്ചിടുക പതിവാണ്. മംഗളൂരു...
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്
കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണ സമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോൺഗ്രസ് ഔദ്യോഗിക പാനലും മമ്പറം ദിവാകരൻറെ നേതൃത്വത്തിലുളള പാനലുമാണ് മൽസര രംഗത്തുള്ളത്. ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം...
കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ വീണ്ടും കഞ്ചാവ് വേട്ട. 1.3 കിലോഗ്രാം കഞ്ചാവുമായി കുന്ദമംഗലം പത്താം മൈൽ ഭാഗത്ത് യുവാവ് പിടിയിൽ. കോഴിക്കോട് നൻമണ്ട കൂടത്തുംകണ്ടി വീട്ടിൽ അജയ് രാജ് (30) ആണ് പിടിയിലായത്. കുന്ദമംഗലം...
ഹോട്ടൽ കുത്തിത്തുറന്ന് മോഷണം; നാല് പേർ പിടിയിൽ
പാലക്കാട്: കുറുമാലിക്ക് സമീപം ഹോട്ടൽ കുത്തിത്തുറന്ന് പണം കവർന്ന കേസിൽ നാല് പേരെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം താനൂർ തോണിപ്പറമ്പിൽ വീട്ടിൽ റഫീഖ് (31), കോഴിക്കോട് സ്വദേശികളായ കല്ലായി പന്നിയങ്കര വില്ലേജിൽ എൻവി...
കാട്ടുപന്നി ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു; കുടുംബത്തിന് ഉദ്യോഗസ്‌ഥരുടെ പരിഹാസം
കോഴിക്കോട്: കാട്ടുപന്നി ഓട്ടോയിലിടിച്ച് മരിച്ച റഷീദിന്റെ കുടുംബത്തിന് ഉദ്യോഗസ്‌ഥരുടെ പരിഹാസമെന്ന് പരാതി. നഷ്‌ടപരിഹാര തുക ലഭിക്കാനായി അപേക്ഷ നൽകിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്‌ഥർ പരിഹസിച്ചതായി റഷീദിന്റെ മകൻ റഹ്‌സിൽ ആരോപിച്ചു. ബന്ധുവീട്ടിലെ കല്യാണത്തിൽ പങ്കെടുത്ത...
ധനസഹായ ഫണ്ട് വകമാറ്റി; കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ ആദിവാസികൾ
പാലക്കാട്: കിടത്തി ചികിൽസ നടത്തുന്ന ആദിവാസികൾക്കും കൂട്ടിരിപ്പുകാർക്കും നൽകേണ്ട ധനസഹായം വകമാറ്റി ചിലവഴിച്ചെന്ന് ആരോപണം. അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെയാണ് ആദിവാസികൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചികിൽസ കഴിഞ്ഞ് ആശുപത്രി വിടുമ്പോൾ വൗച്ചർ...
പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; തീരദേശ വാസികൾക്ക് ജാഗ്രതാ നിർദ്ദേശം
കണ്ണൂർ: പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. അണക്കെട്ടിന്റെ ആറ് ഷട്ടറുകളാണ് ഇന്നലെ ഉച്ചയോടെ തുറന്നത്. ഇതേ തുടർന്ന് പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു. പഴശ്ശി അണക്കെട്ടിലെ...
വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഹോസ്‌റ്റൽ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം
മംഗളൂരു: ഹോസ്‌റ്റൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഭയന്ന ഗുജ്‌ജരക്കരെ നിവാസികൾ പ്രതിഷേധവുമായി രംഗത്ത്. വാർഡ് കൗൺസിലർ പിഎസ് ഭാനുമതിയുടെ നേതൃത്വത്തിൽ നൂറോളം പേരാണ് വെള്ളിയാഴ്‌ച രാവിലെ ഹോസ്‌റ്റൽ കവാടത്തിനരികെ പ്രതിഷേധവുമായി എത്തിയത്. ഹോസ്‌റ്റൽ...




































