കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ

By Trainee Reporter, Malabar News
Cannabis Arrest in kollam
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ വീണ്ടും കഞ്ചാവ് വേട്ട. 1.3 കിലോഗ്രാം കഞ്ചാവുമായി കുന്ദമംഗലം പത്താം മൈൽ ഭാഗത്ത് യുവാവ് പിടിയിൽ. കോഴിക്കോട് നൻമണ്ട കൂടത്തുംകണ്ടി വീട്ടിൽ അജയ് രാജ് (30) ആണ് പിടിയിലായത്. കുന്ദമംഗലം എക്‌സൈസ് റേഞ്ച് പാർട്ടിയും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. പരിശോധന കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.

പിടിയിലായ അജയ് രാജിനെ കുന്ദമംഗലം കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇയാളെ ചോദ്യം ചെയ്‌ത്‌ വരികയാണെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ കഞ്ചാവിന്റെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ പരിശോധന ശക്‌തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം. അജയ് രാജിനെ ചോദ്യം ചെയ്‌ത്‌ എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

എക്‌സൈസ് ഇൻസ്‌പെക്‌ടർ മനോജ് പടിക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസർ ഹരീഷ്, പികെ മനോജ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ജിനീഷ് എഎം, അജിത്ത് പി, അർജുൻ വൈശാഖ്, എസ്ബി എക്‌സൈസ് ഡ്രൈവർ കെജെ എഡിസൺ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Most Read: മഹാമാരി അതിർത്തി കടന്നെത്തി; ‘കുക്ക്’ ദ്വീപിൽ ആദ്യത്തെ കോവിഡ് കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE