Tag: News From Malabar
കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് കവർച്ച; ഒരാൾകൂടി പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. അമ്പലത്തറ ബേലൂരിലെ സുരേശനാണ് അറസ്‌റ്റിലായത്. പത്ത് ദിവസം മുമ്പാണ് കാഞ്ഞങ്ങാട് പട്ടാപ്പകൽ വീട്ടിൽ കയറി...
പക്ഷിവേട്ട; പൊന്നാനി കോൾ മേഖലയിൽ പോലീസ് പട്രോളിങ് ശക്‌തമാക്കി
മാറഞ്ചേരി: പക്ഷിവേട്ട നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊന്നാനി കോൾ മേഖലയിൽ പോലീസ് പട്രോളിങ് ശക്‌തമാക്കി. പുഞ്ചകൃഷിക്ക് തുടക്കം കുറിച്ച പാടശേഖരങ്ങളിൽ നിന്ന് ദേശാടന പക്ഷികളെ വേട്ടയാടുന്നുവെന്നാണ് കർഷകരും പരിസ്‌ഥിതി പ്രവർത്തകരും പോലീസിൽ പരാതി...
വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്; വയനാട്ടിൽ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു
വയനാട്: ജില്ലയിൽ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്‌റ്റഡിയിലെടുത്തു. കൽപ്പറ്റ-വടുവഞ്ചാൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന 'സ്‌റ്റേജ് ക്യാരേജ്' ബസാണ് പിടിച്ചെടുത്തത്. വയനാട് എൻഫോഴ്‌സ്‌മെന്റ്...
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
പാലക്കാട്: മലമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മലമ്പുഴക്കടുത്ത മന്തക്കാട് കവലയിൽ ഞായറാഴ്‌ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ഹോണ്ട മൊബിലിയോ കാറിനാണ് തീപ്പിടിച്ചത്. തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. മലമ്പുഴ...
ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് സമാപനമായി
കണ്ണൂർ: ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ധർമശാല ഹൈഫൈവ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച രാവിലെ മുതൽ നടന്ന മൽസരങ്ങൾ തലശ്ശേരി സബ് കളക്‌ടർ അനുകുമാരി ഉൽഘാടനം ചെയ്‌തു.
ജില്ലാ ചാമ്പ്യൻഷിപ്പിലെ വിജയികൾ നവംബർ...
ഹൈമാസ്‌റ്റ് ലൈറ്റ് അണഞ്ഞിട്ട് ആറു മാസം; പ്രതിഷേധം
വയനാട്: പച്ചിലക്കാട് ടൗണിലെ ഹൈമാസ്‌റ്റ് ലൈറ്റ് പണിമുടക്കിയിട്ട് ആറുമാസം പിന്നിടുമ്പോഴും നന്നാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. ആറു മാസം മുമ്പ് ഇടിമിന്നലിലാണ് വിളക്കുകൾ പൂർണമായും കേടായത്. ഇതോടെ നേരം ഇരുട്ടിയാൽ കൽപ്പറ്റ,...
നീലേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട; ഗോവൻ മദ്യവും പിടികൂടി
കാസർഗോഡ്: നീലേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 1890 ലിറ്റർ സ്‌പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്‌റ്റ്...
ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവം; രണ്ടുപേർ അറസ്‌റ്റിൽ
എടക്കര: ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. യുവതിയുടെ ഭർത്താവ് പാലേമോട് ഉണിച്ചന്തം അരീക്കുളങ്ങര അൻവർ സാദ്ദിഖ് (38), ഇയാളുടെ സഹോദരൻ അബ്‌ദുൽ റസാഖ് (40) എന്നിവരെയാണ് നിലമ്പൂർ ഡിവൈഎസ്‌പി...



































