നീലേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട; ഗോവൻ മദ്യവും പിടികൂടി

By News Bureau, Malabar News
spirit caught-kasargod
Ajwa Travels

കാസർഗോഡ്: നീലേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 1890 ലിറ്റർ സ്‌പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്‌റ്റ് ചെയ്‌തു.

തൃശൂരിലേക്ക് പെയിന്റ് കൊണ്ടുവന്ന ലോറിയിൽ പ്രത്യേകം സജ്‌ജീകരിച്ച അറക്കുള്ളിലായിരുന്നു സ്‌പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. പാലക്കാട് സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ളതാണ് ലോറി.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ജോയി ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്.

അതേസമയം കസ്‌റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമേ സ്‌പിരിറ്റ് വേട്ട സംബന്ധിച്ച കൂടുതൽ വിവരം ലഭ്യമാവുകയുള്ളൂ എന്ന് എക്‌സൈസ് അധികൃതർ വ്യക്‌തമാക്കി.

Malabar News: ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവം; രണ്ടുപേർ അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE