ഷാജന്‍ സ്‌കറിയക്കെതിരെ വധഭീഷണി: കോംഇന്ത്യ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകും

ബിഎൽഎം മൾട്ടി സ്‌റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടതിനെ തുടർന്നാണ് ഭീഷണിയെന്ന് ഷാജൻ സ്‌കറിയയുടെ വെളിപ്പെടുത്തൽ.

By Senior Reporter, Malabar News
Shajan Skariah
ഷാജൻ സ്‌കറിയ / Image Designed by Team MN

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ നടന്ന വധഭീഷണിയിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോംഇന്ത്യ) എക്‌സിക്യൂട്ടീവ് യോഗം ശക്‌തമായി അപലപിച്ചു. വിഷയത്തിൽ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്ന് കോംഇന്ത്യ പറഞ്ഞു.

ബിഎൽഎം മൾട്ടി സ്‌റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടതിനെ തുടർന്നാണ്, തനിക്കെതിരെ അംജത് എന്നൊരാൾ വാട്‌സാപ്പ് കോളായും സന്ദേശങ്ങളായും വധഭീഷണിയടക്കം മുഴക്കിയതെന്ന് ഷാജൻ സ്‌കറിയ പറഞ്ഞു.

അന്വേഷണാത്‌മക പത്രപ്രവർത്തനത്തിൽ, ലഭ്യമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ വാർത്തകൾ നൽകുന്നത് സാധാരണമാണ്. ദീർഘവീക്ഷണത്തോടെ, ന്യായമായ സംശയങ്ങളുടെയും സാധൂകരിക്കാൻ കഴിയുന്ന തെളിവുകളുടെയും അടിസ്‌ഥാനത്തിൽ നൽകുന്ന ഇത്തരം വാർത്തകളാണ് പലപ്പോഴും സമൂഹത്തിനെ കെണികളിൽ ചെന്ന് ചാടാതെ സംരക്ഷിക്കാൻ സഹായകമാകുന്നത്.

ഇത്തരത്തിൽ മാദ്ധ്യമങ്ങൾ നൽകുന്ന വാർത്തകളിലോ ലേഖനങ്ങളിലോ കക്ഷികൾക്ക് പരാതിയുണ്ടങ്കിൽ അതിനെതിരെ പ്രതിരോധം തീർക്കാൻ വ്യവസ്‌ഥാപിതമായ നിയമ-നീതി സംവിധാനങ്ങളുള്ള രാജ്യത്ത് വധഭീഷണിയും അവഹേളനവും അനുവദിക്കുന്നത് മാദ്ധ്യമ സ്വാതന്ത്ര്യത്തെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അത് കൊണ്ടുതന്നെ വിഷയത്തിൽ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് മാദ്ധ്യമ രംഗത്തെ പ്രമുഖർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാദ്ധ്യമ സ്‌ഥാപനങ്ങൾക്കും പത്രപ്രവർത്തകർക്കുമെതിരെ തുടർച്ചയായി ഭീഷണികൾ ഉയരുന്നത് കേരളത്തിൽ സാധാരണമാകുന്നുണ്ട്. ഇത് അപകടകരമായ രീതിയിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ഭീഷണികളുടെ വർധനവിനെ ശക്‌തമായി നേരിട്ടില്ലെങ്കിൽ, അത് അന്താരാഷ്‌ട്ര തലത്തിൽപോലും കേരളത്തിനെ ബാധിക്കുമെന്നും വിദഗ്‌ധർ വിലയിരുത്തുന്നുണ്ട്.

അതേസമയം, ‘മാദ്ധ്യമങ്ങൾക്കും അതിലെ പ്രവർത്തകർക്കും നേരെയുള്ള ആക്രമണ നീക്കങ്ങൾ ജനാധിപത്യത്തിനും മാദ്ധ്യമ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും ഇത്തരം ഭീഷണികൾക്കെതിരെ ശക്‌തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും മാദ്ധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംസ്‌ഥാന ആഭ്യന്തര മന്ത്രിക്കും സംസ്‌ഥാന പോലീസ് മേധാവിക്കും പരാതി നൽകുമെന്നും’ കോംഇന്ത്യ പറഞ്ഞു.

തുടർച്ചയായി വരുന്ന വധഭീഷണികളിൽ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടികൾ ഉണ്ടാകണമെന്നും കോംഇന്ത്യ ആവശ്യപ്പെട്ടു. ചൊവ്വാഴ്‌ച കൂടിയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡണ്ട് വിൻസെന്റ് നെല്ലിക്കുന്നേൽ അധ്യക്ഷനായി. സെക്രട്ടറി സോയിമോൻ മാത്യു പ്രമേയം അവതരിപ്പിച്ചു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE