‘ദേശീയ പതാക ഉയർത്തുന്നത് കുറ്റമല്ല, യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വം’

ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. നമ്മൾ അത് വീണ്ടെടുക്കുമെന്നും സിജെപി പ്രവർത്തകരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട വാർത്ത പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

By Senior Reporter, Malabar News
Rahul Gandhi
രാഹുൽ ഗാന്ധി / Image Courtesy: Rahul Gandhi FB Page / Cropped by Team MN

ന്യൂഡെൽഹി: ജന്തർ മന്തറിൽ സമാധാനപരമായി ത്രിവർണ പതാക ഉയർത്തുന്നത് ഒരു കുറ്റകരമല്ലെന്നും, അതിന്റെ പേരിൽ യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്‌സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ച സംഭവത്തിലാണ് രാഹുൽ വിമർശനവുമായി രംഗത്തെത്തിയത്. വിദ്യാർഥികൾ, യുവജനങ്ങൾ, മാദ്ധ്യമ പ്രവർത്തകർ, ഇന്ത്യാ സഖ്യം എന്നിവരെല്ലാം ഒരൊറ്റ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവരാണെന്നും എല്ലാ പ്രതിഷേധങ്ങളും ഒന്നുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. നമ്മൾ അത് വീണ്ടെടുക്കുമെന്നും സിജെപി പ്രവർത്തകരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട വാർത്ത പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ അഞ്ചുദിവസത്തേക്കാണ് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്. ഇവർക്കൊപ്പം അറസ്‌റ്റിലായ അജിൻക്യ ഷിൻഡെയ്‌ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ആദ്യമായി കസ്‌റ്റഡിയിൽ ആയതിനാലാണ് അജിൻക്യയ്‌ക്ക് ജാമ്യം ലഭിച്ചതെന്നാണ് വിവരം.

പോലീസ് വിലക്കും ബാരിക്കേഡുകളും മറികടന്ന് ജന്തർ മന്തറിൽ പ്രവേശിക്കുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്‌തതിന്‌ പിന്നാലെയാണ് മൂന്നുപേരെയും കഴിഞ്ഞദിവസം പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. അതിക്രമിച്ചു കടക്കൽ, നിരോധനാജ്‌ഞ ലംഘിക്കൽ, സമാധന ഉടമ്പടി ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE