Tag: News From Malabar
ടിപി വധക്കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ; വിമർശനവുമായി എംഎൽഎ കെകെ രമ
കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സർക്കാരിനെതിരെ വിമർശനവുമായി എംഎൽഎ കെകെ രമ. ടിപി വധക്കേസിലെ പ്രതികൾക്ക് അനാവശ്യമായി പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട്ട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...
മായന്നൂർ പാലം നാളെ മുതൽ അടച്ചിടും; ഗതാഗതത്തിന് പൂർണ നിരോധനം
ഒറ്റപ്പാലം: മായന്നൂർ പാലം നാളെ മുതൽ അടച്ചിടും. അറ്റകുറ്റപണികൾക്കായി എട്ടു ദിവസത്തേക്കാണ് പാലം അടക്കുന്നത്. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കും. ചുരുക്കം കാൽനട യാത്രകൾ അനുവദിക്കും. ഭരതപ്പുഴയ്‌ക്ക് കുറുകെ ഒരുകിലോമീറ്ററോളം നീളമുള്ള ഈ...
വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമാണം; ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്
കണ്ണൂർ: വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്ന ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്. കണ്ണൂരിലെ ബ്യൂട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമയായ ഹസ്ബീറിനെതിരെയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. ഡിഡിആർസി എസ്ആർഎൽ ലാബ്...
ജില്ലയിൽ മുന്നേറി കോവിഡ് വ്യാപനവും വാക്‌സിനേഷനും
പാലക്കാട്: ജില്ലയിൽ വാക്‌സിനേഷൻ വേഗത്തിലാണെങ്കിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല. ഇതോടൊപ്പം സമ്പർക്ക വ്യാപനവും വർധിക്കുന്നതിൽ കടുത്ത ആശങ്കയിലാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. ഇന്നലെ ജില്ലയിൽ 1,752 പേർക്കാണ് കോവിഡ് പോസിറ്റിവ് സ്‌ഥിരീകരിച്ചത്....
കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. പഞ്ചായത്തിലും സബ് രജിസ്ട്രാർ ഓഫിസിലും സൂക്ഷിച്ചിരുന്ന രേഖകൾ പരിശോധിച്ചതിന് ശേഷമായിരിക്കും ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുക. ഇത്...
ഓർഡിനറി സർവീസുകൾ നിർത്തലാക്കി; യാത്രക്കാർ പ്രതിസന്ധിയിൽ
വയനാട്: കോവിഡ് പശ്‌ചാത്തലത്തിൽ ജില്ലയിൽ നിന്ന് വിവിധ സ്‌ഥങ്ങളിലേക്ക് ഓടിയിരുന്ന ഓർഡിനറി കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കി. നിലവിൽ ജില്ലയിൽ സർവീസുകൾ നടത്തുന്നവയെല്ലാം സൂപ്പർ ഫാസ്‌റ്റുകളും ടൗൺ ടു ടൗൺ ബസുകളും ഫാസ്‌റ്റ് പാസഞ്ചറുമാണ്....
തെന്നലയിലെ പീഡനം;പെൺകുട്ടിക്ക് കൗൺസിലിംഗ്- അന്വേഷണം ഊർജിതം
മലപ്പുറം: പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ട തിരൂരങ്ങാടി തെന്നല സ്വദേശിയായ 18കാരന് കോടതി ജാമ്യം അനുവദിച്ചതോടെ കേസിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. പീഡനത്തിനിരയായ തെന്നല സ്വദേശിയായ പെൺകുട്ടി കൗൺസിലിങ്ങിൽ നൽകുന്ന വിവരങ്ങൾ...
കണ്ണൂർ-മംഗളൂരു പാതയിൽ എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു
കണ്ണൂർ: ഏറെനീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ണൂർ-മംഗളൂരു പാതയിൽ അൺറിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. ട്രെയിൻ രാവിലെ 7.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് മംഗളൂരുവിൽ എത്തും. തുടർന്ന് വൈകീട്ട് 5.05 ന്...






































