മായന്നൂർ പാലം നാളെ മുതൽ അടച്ചിടും; ഗതാഗതത്തിന് പൂർണ നിരോധനം

By Trainee Reporter, Malabar News
Mayannur Bridge

ഒറ്റപ്പാലം: മായന്നൂർ പാലം നാളെ മുതൽ അടച്ചിടും. അറ്റകുറ്റപണികൾക്കായി എട്ടു ദിവസത്തേക്കാണ് പാലം അടക്കുന്നത്. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കും. ചുരുക്കം കാൽനട യാത്രകൾ അനുവദിക്കും. ഭരതപ്പുഴയ്‌ക്ക് കുറുകെ ഒരുകിലോമീറ്ററോളം നീളമുള്ള ഈ പാലത്തിൽ ആദ്യമായാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.

തൃശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. 72.8 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിർമിച്ചത്. നിലവിൽ 20 സ്‌പാനറുകൾ ഉള്ള പാലത്തിന്റെ രണ്ടു സ്‌പാനറുകൾക്കിടയിലെ ഭാഗം വിടവായി മാറിയിരിക്കുകയാണ്. ചിലയിടത്ത് വാഹനത്തിന്റെ ചക്രങ്ങൾ കുടുങ്ങുന്ന രീതിയിലും അപകടസാധ്യത നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.

പ്രവൃത്തികൾ നടക്കുന്ന ദിവസങ്ങളിൽ കൊണ്ടാഴി പഞ്ചായത്തിലേക്ക് വാഹനങ്ങൾ പോകേണ്ടവർ ലക്കിടി, തിരുവില്വാമല വഴി യാത്ര ചെയ്യണമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.നാളെ മുതൽ സെപ്റ്റംബർ എട്ടുവരെ ഗതാഗതത്തിന് പൂർണമായി നിരോധനം ഉണ്ട്.

Read Also: വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമാണം; ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE