Tag: News From Malabar
കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: ചെറുപുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. രാജഗിരി വഴക്കുണ്ടം സ്വദേശി എബിൻ സെബാസ്‌റ്റ്യൻ (21) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് എബിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ...
തലശേരിയിൽ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു
കണ്ണൂർ: തലശേരി എരഞ്ഞോളി പാലത്ത് ബോംബ് സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്‌ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. വിഷ്‌ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം.
ബോംബ്...
കാഞ്ഞങ്ങാട് ഗുഡ്‌സ് ട്രെയിനിന് നേരെ കല്ലേറ്; അന്വേഷണം
കാസർഗോഡ്: കാഞ്ഞങ്ങാട് ഗുഡ്‌സ് ട്രെയിനിന് നേരെ കല്ലേറ്. മംഗലാപുരത്ത് നിന്ന് വളപട്ടണത്തേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. കുശാൽ നഗർ റയിൽവേ ഗേറ്റിനും കാഞ്ഞങ്ങാട് സൗത്തിനും ഇടയിൽ വെച്ചാണ്...
താമരശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേർ കസ്‌റ്റഡിയിൽ
കോഴിക്കോട്: താമരശേരിയിൽ കാറിലെത്തിയ സംഘം ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ. ഇവരെ താമരശേരി പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ ഫോൺ ലൊക്കേഷൻ കേന്ദീകരിച്ചും...
തളിപ്പറമ്പ് കീഴാറ്റൂർ ക്ഷേത്രത്തിൽ തീപിടിത്തം; ആളപായമില്ല
കണ്ണൂർ: തളിപ്പറമ്പിൽ ക്ഷേത്രം കത്തി നശിച്ചു. തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതികാവ് ക്ഷേത്രത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. പൂരം ആഘോഷം നടക്കുന്നതിനാൽ രാത്രി വൈകിവരെ ക്ഷേത്രത്തിൽ ഭക്‌തജനങ്ങൾ ഉണ്ടായിരുന്നു.
പൂരാഘോഷ പരിപാടികൾ...
‘ഓപ്പറേഷൻ ക്ളീൻ കാസർഗോഡ്’; മൂന്ന് മാസത്തിനിടെ 500ഓളം മയക്കുമരുന്ന് കേസുകൾ
കാസർഗോഡ്: ജില്ലയിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 500ഓളം മയക്കുമരുന്ന് കേസുകളാണ് കാസർഗോഡ് ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 585 കേസുകളാണ് ജില്ലയിലെ വിവിധ...
അട്ടപ്പാടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു; അന്വേഷണം ആരംഭിച്ചു
പാലക്കാട്: അട്ടപ്പാടി താഴെ മഞ്ചിക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. താഴെ മഞ്ചിക്കണ്ടി സ്വദേശി മാത്യു പുത്തൻപുരക്കൽ, ചെർപ്പുളശ്ശേരി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. മാത്യുവിന്റെ ഉടമസ്‌ഥതയിലുള്ള കടയോട് ചേർന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്....
സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച; രണ്ടുപേർ പിടിയിൽ
പാലക്കാട്: മീനാക്ഷിപുരത്ത് ബസ് തടഞ്ഞുവെച്ചു സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സിപിഎം അത്തിമണി ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീജിത്ത്(28), ഡിവൈഎഫ്ഐ പ്രവർത്തകനും നൂറണി സ്വദേശിയുമായ ബവീർ(31) എന്നിവരെയാണ്...




































