കൽപ്പറ്റ: വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വാളാട് എടത്തന വേങ്ങണമുറ്റം വീട്ടിൽ ജയചന്ദ്രനാണ് മരിച്ചത്. സഹോദരൻ രാമകൃഷ്‌ണനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ വീട്ടുകാരെ ഉപദ്രവിക്കാൻ ശ്രമിച്ച ജയചന്ദ്രനെ തടയാൻ ശ്രമിക്കുന്നതിന് ഇടെയാണ് രാമകൃഷ്‌ണനുമായി അടിപിടി ഉണ്ടായത്.
ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ജയചന്ദ്രന് മുളവടി കൊണ്ട് അടിയേറ്റതാണെന്ന് പോലീസ് പറഞ്ഞു. തലക്കും കഴുത്തിനും പരിക്കേറ്റ ജയചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും