Tag: News From Malabar
ആളിയാർ ഡാമിൽ നിന്നും കൂടുതൽ വെള്ളം എടുക്കാൻ തമിഴ്നാടിന്റെ നീക്കം; പ്രതിഷേധം
പാലക്കാട്: പറമ്പിക്കുളം ആളിയാർ ഡാമിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്‌തം. തമിഴ്നാട്ടിലെ ഒട്ടൻ ചത്രത്തിലേക്കാണ് വെള്ളം കൊണ്ടുപോകുന്നത്. ഇത് പാലക്കാട് ജില്ലയിലെ കാർഷിക മേഖലയെയും കുടിവെള്ള വിതരണത്തെയും...
മട്ടന്നൂരിലെ ബോംബ് സ്‍ഫോടനം; ഉറവിടം കണ്ടെത്താനാകാതെ പോലീസ്
കണ്ണൂർ: മട്ടന്നൂരിൽ ബോംബ് സ്‍ഫോടനം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും ബോംബിന്റെ ഉറവിടം കണ്ടെത്താനാകാതെ പോലീസ്. പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റെയ്‌ഡ് തുടരുകയാണെന്നാണ് പോലീസ് നൽകുന്ന വിവരം. കണ്ണൂരിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളിൽ...
കാഞ്ഞങ്ങാട് ക്ഷേത്രങ്ങളിൽ വൻ കവർച്ച; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് ക്ഷേത്രങ്ങളിൽ കവർച്ച. ചിലയിടങ്ങളിൽ കവർച്ചാ ശ്രമവും ഉണ്ടായി. ഇന്ന് പുലർച്ചെയാണ് അമ്പലങ്ങളിൽ കവർച്ച നടന്നത്. മോഷ്‌ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് പോലീസിന് ലഭിച്ചു.
കാഞ്ഞങ്ങാട് മാവുങ്കൽ കുതിരക്കരിങ്കാളിയമ്മ ദേവസ്‌ഥാനത്ത്...
പാലക്കാട് കെഎസ്ഇബി ജീവനക്കാരന് ക്രൂര മർദ്ദനം
പാലക്കാട്: ജില്ലയിലെ ധോണിയിൽ കെഎസ്ഇബി ജീവനക്കാരന് ക്രൂര മർദ്ദനം. കെഎസ്ഇബി ഓവർസീയർ കണ്ണദാസനാണ് മർദ്ദനമേറ്റത്. ധോണി പാതിരാനഗറിലാണ് സംഭവം.
വൈദ്യുതി ലൈൻ തകരാറ് പരിഹരിക്കാൻ പോയപ്പോഴാണ് ഇദ്ദേഹത്തിന് ക്രൂര മർദ്ദനമേറ്റത്. ലൈനിൽ കവുങ്ങ് വീണ്...
കോഴിക്കോട് വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി
കോഴിക്കോട്: ജില്ലയിലെ വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി. നാല് ബോട്ടുകളുടെ മേൽക്കൂര തകർന്നു. ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 15 മിനിറ്റ് നേരമാണ് ചുഴലിക്കാറ്റ് വീശിയത്.
അതേസമയം തൃശൂരിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. പുത്തൂർ...
മഹിളാ മോർച്ച നേതാവിന്റെ ആത്‍മഹത്യ; ബിജെപി നേതാവ് അറസ്‌റ്റിൽ
പാലക്കാട്: മഹിളാ മോർച്ച നേതാവ് ശരണ്യ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ ബിജെപി മുൻ ബൂത്ത് പ്രസിഡണ്ട് കാളിപ്പാറ സ്വദേശി പ്രജീവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആത്‌മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പാലക്കാട്...
കനത്ത മഴയിൽ മലപ്പുറത്ത് വീടുകൾക്ക് മുകളിൽ മരം വീണ് അപകടം
മലപ്പുറം: കനത്ത മഴയിൽ മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്‌ടം. വീടുകൾക്ക് മുകളിൽ മരങ്ങൾ മുറിഞ്ഞു വീണാണ് അപകടം ഉണ്ടായത്. ചങ്ങരംകുളത്ത് രണ്ട് വീടുകളുടെ മുകളിലേക്ക് 5 മരങ്ങളാണ് മുറിഞ്ഞു വീണത്. ആലംകേട് സുധീഷിന്റെ...
ഷാനു വധക്കേസ്; പ്രതിക്കായി ലുക്ക്‌ഔട്ട് നോട്ടീസ്
കാസർഗോഡ്: യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലെ പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. കുമ്പള കോയിപ്പാടി ശാന്തിപള്ളത്തെ അബ്‌ദുൽ റഷീദ് (സികെ.റഷീദ് –സമൂസ റഷീദ് 37) നെതിരെയാണ് കാസർഗോഡ് ടൗൺ...





































