തിരൂർ സ്‌റ്റാൻഡിൽ വീണ്ടും ക്യാമറ കണ്ണുകൾ; ജാഗ്രത

By News Desk, Malabar News
Ajwa Travels

തിരൂർ: ബസ് സ്‌റ്റാൻഡിൽ എത്തുന്ന ആളുകളെ നിരീക്ഷിക്കാൻ തിരൂരിൽ വീണ്ടും സിസിടിവി ക്യാമറകൾ സജ്‌ജം. ഇവിടെ ഉണ്ടായിരുന്ന ക്യാമറകൾ ഏറെ നാളുകളായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇത് കാരണം രാത്രിയും പകലും സാമൂഹ്യ വിരുദ്ധരുടെ അടക്കം ശല്യമുണ്ടായിരുന്നു. രാത്രിയിൽ ഇവിടം കേന്ദ്രീകരിച്ച് ലഹരിവിൽപനയും വ്യാപകമായിരുന്നു. 2 മാസം മുൻപ് രാത്രി ഒരു അതിഥിത്തൊഴിലാളിയെ തലയ്‌ക്കടിച്ച സംഭവവും ഇവിടെ ഉണ്ടായിരുന്നു.

പകൽ സമയങ്ങളിൽ വിദ്യാർഥികൾ തമ്മിൽ അടിയും നടന്നിരുന്നു. ഇവിടെയെത്തുന്ന പെൺകുട്ടികളെയും സ്‌ത്രീകളെയും ഉപദ്രവിക്കാൻ ശ്രമിച്ച സംഭവങ്ങളുമുണ്ടായി. 2 മാസത്തിനുള്ളിൽ ഇങ്ങനെ ചെയ്‌ത 2 പേരെ പോലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് ഇവിടെയുള്ള സിസിടിവി വീണ്ടും പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്‌തമായാത്.

കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികൾ നടത്തി ഇവിടെയുള്ള ക്യാമറകളെല്ലാം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. എന്നാൽ, ബസ് സ്‌റ്റാൻഡിലെ കെട്ടിടത്തിന് മുകളിലേക്കു കയറുന്ന ഗോവണി വഴി മൂന്നാം നിലയിലെ അടച്ചിട്ട ഭാഗത്തെത്തി യുവാക്കളും മറ്റും പുകവലിയും മറ്റു ലഹരി വസ്‌തുക്കളും ഉപയോഗിക്കുന്നത് പതിവായിട്ടുണ്ട്. മദ്യക്കുപ്പികളും ഇവിടെ കിടക്കുന്നത് കാണാം. ഇത് ശ്രദ്ധയിൽപ്പെട്ട നഗരസഭാധ്യക്ഷ വിവരം പോലീസിനെ അറിയിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Most Read: പ്‌ളക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധവും വേണ്ട; പാർലമെന്റിലെ വിലക്കുകൾ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE