പ്‌ളക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധവും വേണ്ട; പാർലമെന്റിലെ വിലക്കുകൾ തുടരുന്നു

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: അറുപതിലേറെ വാക്കുകളും പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങളും വിലക്കിയതിന് പിന്നാലെ മറ്റൊരു നീക്കവും കൂടി. പാർലമെന്റിൽ പ്‌ളക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്. തുടർച്ചയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടുന്നതിനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ലഘുലേഖകൾ, ചോദ്യാവലികൾ, വാർത്താ കുറിപ്പുകൾ എന്നിവ വിതരണം ചെയ്യാൻ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി തേടണം. ഇതടങ്ങിയ മാർഗ നിർദ്ദേശങ്ങൾ പാർലമെന്റ് അംഗങ്ങൾക്ക് കൈമാറി.

വിലക്ക് നേരത്തെയും ഉണ്ടായിരുന്നതാണെന്നും പാലിക്കണമെന്നും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണയോ സത്യാഗ്രഹമോ പാടില്ലെന്നും കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയുടേതാണ് ഒറ്റവരിയിലുള്ള ഉത്തരവ്.

പാർലമെന്റ് മന്ദിരവളപ്പിൽ പ്രകടനം, ധർണ, സമരം, ഉപവാസം എന്നിവ പാടില്ല. മതപരമായ ചടങ്ങുകളും അനുവദിക്കില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഇത്രയും മാത്രമാണ് ഉത്തരവിലുള്ളത്. ഉത്തരവ് ലംഘിച്ചാൽ നടപടിയെന്ത് എന്ന കാര്യത്തിൽ വ്യക്‌തതയില്ല. അഴിമതി, അഴിമതിക്കാരൻ, സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കോവിഡ് പരത്തുന്നവൻ, ഖാലിസ്‌ഥാനി, വിനാശ പുരുഷൻ തുടങ്ങി അറുപതിലേറെ വാക്കുകൾ പാർലമെന്റിനുള്ളിൽ ഉപയോഗിക്കുന്നതിൽ നിന്നും കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും ഈ വാക്കുകൾ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. അൺപാർലമെന്ററി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്കുകൾ ഉപയോഗിച്ചാൽ രേഖകളിൽ നിന്ന് നീക്കം ചെയ്യും.

Most Read: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി യുപി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE