ഫഹദിന്റെ ‘മലയന്‍കുഞ്ഞ്’; പുതിയ ട്രെയ്‌ലറെത്തി

By Film Desk, Malabar News
Ajwa Travels

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘മലയന്‍കുഞ്ഞിന്റെ’ പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ചിത്രം ഒരു മികച്ച സര്‍വൈവര്‍ ത്രില്ലർ ആയിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്‌ലര്‍. ചിത്രം ജൂലൈ 22ന് തിയേറ്ററുകളില്‍ എത്തും. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണന്റേതാണ് തിരക്കഥ.

നായകൻ ഒരു പ്രത്യേക അവസ്‌ഥയില്‍ പെട്ടുപോകുന്നതും അതില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമവുമാണ് സിനിമയെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. നേരത്തെ എത്തിയ സിനിമയുടെ ആദ്യ ട്രെയ്‌ലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ക്ളോസ്‌ട്രോഫോബിയ ഉള്ളവര്‍ സിനിമ കാണരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇടുങ്ങിയ സ്‌ഥലത്ത് കുടുങ്ങിപ്പോവുന്ന ഫഹ്ദ് ഫാസില്‍ കഥാപാത്രം ഇത്തരക്കാരെ അസ്വസ്‌ഥമാക്കിയേക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ട്രെയ്‌ലറിലും അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

16 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ ‘മലയന്‍കുഞ്ഞി’ലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചു വരികയാണെന്ന പ്രത്യേകതയുമുണ്ട്. മോഹന്‍ലാല്‍ നായകനായ ‘വിസ്‌മയത്തുമ്പത്താ’ണ് ഫാസില്‍ അവസാനമായി നിര്‍മിച്ച ചിത്രം. 30 വര്‍ഷങ്ങള്‍ക്ക് ശേഷം എആര്‍ റഹ്‌മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മലയന്‍കുഞ്ഞ്’.

Most Read: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി യുപി സർക്കാർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE