പാര്‍ലമെന്റിന്റെ മൂന്നാം ദിനവും വൻ പ്രതിഷേധം

By K Editor, Malabar News
massive protests continue for the third day of parliament
Image Courtesy: Wikipedia
Ajwa Travels

ന്യൂഡെൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും വൻ പ്രതിഷേധം. പാർലമെന്റിന്റെ പ്രവർത്തനം ഇന്നും താറുമാറായി. വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം വീണ്ടും ഉന്നയിച്ചു. ജിഎസ്‌ടി നിരക്ക് വർധനവ് ഉൾപ്പടെയുള്ള വിഷയങ്ങളും ചർച്ചയായി. സഭയിലെ എല്ലാ അംഗങ്ങളും നടുത്തളത്തിലിറങ്ങിയതോടെ സഭാനടപടികൾ താറുമാറായി.

പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ ഉച്ചയ്‌ക്ക്‌ രണ്ട് മണി വരെ നിർത്തിവച്ചു. എന്നാൽ സഭ പുനഃരാരംഭിച്ചപ്പോൾ പ്രതിഷേധം തുടര്‍ന്നതോടെ നാളത്തേക്ക് മാറ്റിവയ്‌ക്കുകയും ചെയ്‌തു.

Read also: ഇപി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി നിർദ്ദേശം മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി; രമേശ് ചെന്നിത്തല

YOU MAY LIKE