Tue, Jan 27, 2026
17 C
Dubai
Home Tags Palakkad news

Tag: palakkad news

നിരോധനത്തിന് പുല്ലുവില; അട്ടപ്പാടി ചുരത്തിൽ സഞ്ചാരികളുടെ തിരക്ക്

പാലക്കാട്: ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ നിരോധനം ഏർപ്പെടുത്തിയിട്ടും നിരവധി ആളുകൾ എത്തുന്നതായി ആക്ഷേപം. മഴ ശക്‌തമായതോടെയാണ് സുരക്ഷ മുൻനിർത്തി ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, അട്ടപ്പാടിയിലേക്ക് ഒട്ടേറെ പേർ എത്തുന്നതായാണ്...

മലമ്പുഴ ഡാം തുറന്നു; ജില്ലയിൽ ജലനിരപ്പ് ഉയർന്ന് ഭാരതപ്പുഴ

പാലക്കാട്: മലമ്പുഴ ഡാം തുറന്നതിന് പിന്നാലെ ഭാരതപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഈ വർഷം ഇത്രയും ശക്‌തമായ ഒഴുക്ക് പുഴയിൽ ഉണ്ടാകുന്നത് ആദ്യമായാണ്. ഭാരതപ്പുഴക്ക് ഒപ്പം തന്നെ അതിന്റെ കൈവഴികളിലും ഒഴുക്ക് ശക്‌തമായിട്ടുണ്ട്....

കുതിരാനിലെ ഇടത് തുരങ്കത്തിലെ ചോർച്ച അപകടകരമെന്ന് വിലയിരുത്തൽ

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയിലെ കുതിരാനിലെ ഇടത് തുരങ്കത്തിൽ ഉണ്ടായ ചോർച്ച അപകടകരമെന്ന് വിലയിരുത്തൽ. ചോർച്ച തുടർന്നാൽ ക്രമേണ ആ ഭാഗത്തെ കല്ല് താഴേക്ക് പതിക്കാനുള്ള സാധ്യത ഉണ്ടെന്ന് തുരങ്കം നിർമിച്ച കാരാർ കമ്പനി...

പാലക്കാട് മഴ ശക്‌തിപ്പെട്ടു; ഷോളയൂരിൽ ഒരു വീട് പൂർണമായി തകർന്നു

പാലക്കാട്: ജില്ലയിൽ മഴ വീണ്ടും ശക്‌തിപ്പെട്ടു. അട്ടപ്പാടി, നെല്ലിയാമ്പതി മേഖലകളിലാണ് മഴ ശക്‌തിയാർജിച്ചത്. കനത്ത മഴയിൽ ഷോളയൂരിലെ ഒരു വീട് പൂർണമായി തകർന്നു. ഒരു വീടിന് ഭാഗികമായി കേടുപാടും പറ്റിയിട്ടുണ്ട്. തെക്കേ കടമ്പാറ...

പാലക്കാട് ജില്ലയിൽ മുൻകരുതൽ നിർദ്ദേശവുമായി അഗ്‌നിരക്ഷാസേന

പാലക്കാട്: ജില്ലയിൽ മുൻകരുതൽ നിർദ്ദേശവുമായി അഗ്‌നിരക്ഷാ സേന. നദികളുടെയും തോടുകളുടെയും തീരത്തുള്ളവർ ജാഗ്രത പുലർത്തണം. മുൻവർഷങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായ ഇടങ്ങളിലും ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും താമസിക്കുന്നവർ നിർദ്ദേശം ലഭിച്ചാലുടൻ മാറിത്താമസിക്കണം. അടിയന്തിര സാഹചര്യത്തിൽ...

ശിരുവാണി ഡാമിന്റെ റിവർ സ്‌ളൂയിസ് 60 സെന്റീമീറ്ററായി ഉയർത്തും

പാലക്കാട്: ശിരുവാണി ഡാമിന്റെ റിവർ സ്‌ളൂയിസ് 60 സെന്റീമീറ്ററായി ഉയർത്തുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. കഴിഞ്ഞ ദിവസം ഡാമിന്റെ റിവർ സ്‌ളൂയിസ് 40 സെന്റീമീറ്ററായി ഉയർത്തിയിരുന്നു. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ...

ഇന്നലെ വെയിൽ തെളിഞ്ഞു; ജില്ലയിൽ കൊയ്‌ത്ത് പുനഃരാരംഭിച്ച് കർഷകർ

പാലക്കാട്: ദിവസങ്ങളായി തുടരുന്ന കനത്ത മഴ ഇന്നലെ കുറഞ്ഞതോടെ ജില്ലയിൽ കൊയ്‌ത്ത് പുനഃരാരംഭിച്ചു. നിലവിൽ മഴയുടെ ഇടവേളകളിൽ ജില്ലയിൽ കൊയ്‌ത്ത് സജീവമാക്കുകയാണ് കർഷകർ. കൂടാതെ പൊതു അവധികൾ പോലും മാറ്റിവച്ച് കൊയ്‌തെടുത്ത നെല്ല്...

അട്ടപ്പാടി ചുരം റോഡ് നിർമാണം; പ്രത്യക്ഷ സമരവുമായി യുഡിഎഫ്

പാലക്കാട്: അട്ടപ്പാടി ചുരം റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് രംഗത്ത്. ചുരം റോഡ് നവീകരണത്തിനായി കിഫ്‌ബി വഴി പണം അനുവദിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞിട്ടും നിർമാണ പ്രവൃത്തികൾ തുടങ്ങിയില്ലെന്നാണ് ആക്ഷേപം ഉയരുന്നത്....
- Advertisement -