Tag: Sports News
ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു; കോവിഡ് കാരണമെന്ന് എസിസി
കൊളംബോ: ജൂൺ മാസത്തിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം പാകിസ്‌ഥാനിൽ നടത്താനിരുന്ന ടൂർണമെന്റ് കോവിഡ് കാരണം...
യുവ താരങ്ങളുടെ മിന്നും പ്രകടനം; കോപ്പ ഇറ്റാലിയ കിരീടം യുവന്റസിന്
എമീലിയ: യുവതാരങ്ങളുടെ മിന്നും പ്രകടനത്തിൽ കോപ്പ ഇറ്റാലിയ ചാമ്പ്യൻമാരായി യുവന്റസ്. അറ്റ്ലാന്റയെ 2-1ന് കീഴടക്കിയാണ് യുവന്റസിന്റെ വിജയം. യുവതാരങ്ങളായ ഡെജൻ കുളുസ്‌വേസ്‌കിയുടെയും ഫെഡറികോ കിയെസയുടെയും പ്രകടനമാണ് യുവന്റസിന് വിജയത്തിലേക്ക് വഴിയൊരുക്കിയത്.
കളിയുടെ 31ആം മിനിട്ടിൽ...
യുവന്റസിനോട് വിട പറയാനൊരുങ്ങി ഇതിഹാസ താരം ബഫൺ
റോം: ഇതിഹാസ ഗോൾ കീപ്പർ ജിയാൻല്യൂജി ബഫൺ ഇറ്റാലിയൻ ക്‌ളബ് യുവന്റസിനോട് വിടപറയുന്നു. ഈ സീസണിൽ അവസാനിക്കുന്ന കരാർ ഇനി പുതുക്കില്ലെന്ന് ബഫൺ അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹത്തെ തുടർന്നാണ് 43കാരനായ...
കോവിഡ്; ഇന്ത്യക്ക് സഹായവുമായി സൺറൈസേഴ്‌സ് ടീമും, 30 കോടി നൽകും
ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക് സഹായവുമായി ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദ്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 30 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ടീം അറിയിച്ചു....
ലോറസ് പുരസ്‌കാരം; നദാലും ഒസാക്കയും മികച്ച താരങ്ങൾ, ബയേൺ മ്യൂണിക് മികച്ച ടീം
മാഡ്രിഡ്: കായികലോകത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുരുഷതാരമായി റാഫേൽ നദാലിനേയും വനിതാ താരമായി നവോമി ഒസാക്കയേയും തിരഞ്ഞെടുത്തു. ജർമൻ ഫുട്ബോൾ ക്ളബ്ബായ ബയേൺ മ്യൂണിക്കാണ് ലോകത്തെ ഏറ്റവും മികച്ച...
ആശങ്ക; ബാലാജിക്ക് പിന്നാലെ ഹസ്സിയും കോവിഡ് പോസിറ്റീവ്
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിംഗ് പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ മൈക്കൽ ഹസ്സിക്കും കോവിഡ് സ്‌ഥിരീകരിച്ചു. നേരത്തെ ചെന്നൈയുടെ ബൗളിംഗ് കോച്ച് എൽ ബാലാജിക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ...
വീണ്ടും കോവിഡ്; രാജസ്‌ഥാൻ-ചെന്നൈ മൽസരവും മാറ്റി
ചെന്നൈ: ഐപിഎല്ലിൽ ബുധനാഴ്‌ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പർ കിങ്‌സും രാജസ്‌ഥാൻ റോയൽസും തമ്മിലുള്ള മൽസരവും മാറ്റിവെച്ചു. ചെന്നൈ സൂപ്പർ കിങ്സിന്റെ ബൗളിംഗ് പരിശീലകൻ ആർ ബാലാജിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് കളി മാറ്റിയത്.
ചെന്നൈ...
ഐപിഎൽ 14ആം സീസണ് നാളെ തുടക്കം; റോയൽ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾക്ക് ഇടയിലും ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തെ വരവേൽക്കാൻ ഒരുങ്ങി ക്രിക്കറ്റ് ആരാധകർ. ഒരു സീസണിന്റെ ഇടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തുന്ന 14ആമത് ഐപിഎൽ എഡിഷന് നാളെ...