ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും

By Staff Reporter, Malabar News
Igor-Stimac-Indian football team
ഇഗോർ സ്‌റ്റിമാച്

ന്യൂഡെൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും. ഒരു വർഷത്തേക്ക് കൂടിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ ക്രൊയേഷ്യൻ പരിശീലകന് കരാർ നീട്ടി നൽകിയിരിക്കുന്നത്. 2019ലാണ് സ്‌റ്റിമാച് ഇന്ത്യൻ ടീമിന്റെ പരിശീലകനായി ചുമതല ഏൽക്കുന്നത്.

രണ്ട് വർഷത്തെ കരാറിലാണ് സ്‌റ്റിമാചിനെ 2019ൽ നിയമിച്ചത്. പിന്നീട് ഈ മെയ് മാസത്തിൽ സെപ്‌തംബർ വരെ സ്‌റ്റിമാചിന്റെ കരാർ നീട്ടി. ലോകകപ്പ് യോഗ്യതാ മൽസരങ്ങൾ പരിഗണിച്ചായിരുന്നു ഇത്. എന്നാൽ, ഇന്ത്യയ്‌ക്ക് ലോകകപ്പ് യോഗ്യത നേടാനായില്ല.

15 മൽസരങ്ങളിൽ ഇന്ത്യയെ പരിശീലിപ്പിച്ച സ്‌റ്റിമാചിന് രണ്ട് ജയം മാത്രമേ ഇക്കാലയളവിൽ നേടാൻ കഴിഞ്ഞുള്ളൂ. ഏഴ് മൽസരങ്ങൾ പരാജയപ്പെട്ടപ്പോൾ ബാക്കി 6 മൽസരങ്ങൾ സമനിലയായി.

അതേസമയം 2023ൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിലേക്ക് ഇന്ത്യയ്‌ക്ക് യോഗ്യത നേടിക്കൊടുക്കുകയാണ് സ്‌റ്റിമാചിന്റെ ലക്ഷ്യം.

Most Read: നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് നിബന്ധനകളിൽ ഇളവ് ആവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE