ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതിയായി; രഞ്‌ജി ട്രോഫി നവംബര്‍ 16 മുതല്‍

By Staff Reporter, Malabar News
India-domestic cricket tournament
Ajwa Travels

ന്യൂഡെൽഹി: 2021-22 സീസണിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതി ബിസിസിഐ പ്രഖ്യാപിച്ചു. പുതിയ സീസണ്‍ ഈ വര്‍ഷം സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് സാഹചര്യത്തിൽ രഞ്‌ജി ട്രോഫിയടക്കം ഉപേക്ഷിച്ചിരുന്നു. അതേസമയം ആകെ 2127 മൽസരങ്ങൾ ഈ സീസണിൽ ഉണ്ടാകും.

സീനിയര്‍ വനിതകളുടെ ഏകദിന ലീഗായിരിക്കും ഈ വര്‍ഷത്തെ ആദ്യ ആഭ്യന്തര ടൂര്‍ണമെന്റ്. സെപ്റ്റംബർ 21നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. പിന്നാലെ സീനിയര്‍ വനിതകളുടെ ഏകദിന ചാലഞ്ചര്‍ ട്രോഫിയും നടക്കും.

സെയ്‌ദ്‌ മുഷ്‌താഖ് അലി ടി-20 ടൂര്‍ണമെന്റായിരിക്കും പുരുഷ ക്രിക്കറ്റര്‍മാരുടെ ആദ്യ ചാമ്പ്യൻഷിപ്പ്. ഒക്‌ടോബര്‍ 20 മുതലാണ് മൽസരം ആരംഭിക്കുക. ഫൈനല്‍ നവംബര്‍ 12നായിരിക്കും.

അതേസമയം 2021 ഫെബ്രുവരിയിലായിരിക്കും രഞ്‌ജി ട്രോഫി തുടങ്ങുക. മൂന്നു മാസത്തെ ദൈര്‍ഘ്യമുള്ളതാണ് ടൂര്‍ണമെന്റ്. നവംബര്‍ 21 മുതല്‍ 2022 ഫെബ്രുവരി 19 വരെയായിരിക്കും രഞ്‌ജി ട്രോഫി. കൂടാതെ വിജയ് ഹസാരെ ട്രോഫി 2022 ഫെബ്രുവരി 23 മുതൽ മാർച്ച് 26 വരെയും നടക്കും.

Most Read: ‘പാമ്പാടും ചോലൈ’ തമിഴ് ക്രൈം ത്രില്ലർ ചിത്രം; ടൈറ്റിൽ പോസ്‌റ്റർ റിലീസായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE