‘പാമ്പാടും ചോലൈ’ തമിഴ് ക്രൈം ത്രില്ലർ ചിത്രം; ടൈറ്റിൽ പോസ്‌റ്റർ റിലീസായി

By Siva Prasad, Special Correspondent (Film)
  • Follow author on
'Pampadum Cholai' Tamil Movie
Ajwa Travels

രംഗ ബുവനേശ്വർ സംവിധാനം ചെയ്യുന്ന പാമ്പാടും ചോലൈ ചിത്രത്തിന്റെ പോസ്‌റ്റർ മലയാളം, തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചേർന്ന് റിലീസ് ചെയ്‌തു. റിയാസ് എംടി കഥയും, തിരക്കഥയും നിർവഹിക്കുന്ന ഈ തമിഴ് ക്രൈം ത്രില്ലർ ആൽഫ ഓഷ്യൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സായ് വെങ്കിടേഷ് നിർമിക്കുന്ന ചിത്രമാണ്.

തീയേറ്റർ പ്‌ളേ സഹനിർമാതാക്കളാകുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ഛായാഗ്രാഹണ സാധ്യത കൂടുതലുള്ള മൂന്നാർ, നീലഗിരി, പൊള്ളാച്ചി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. പ്രമുഖ ഫോട്ടോഗ്രാഫി ഡയറക്‌ടറും സംവിധായകനുമായ രമേഷ് ജിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

'Pampadum Cholai' Tamil Movie

ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും അഭിനേതാക്കളുടെ പേരുകളും അടുത്തദിവസം വെളിപ്പെടുത്തും. എഡിറ്റിങ് സിയാൻ ശ്രീകാന്ത്, സംഗീതം അൻവർ ഖാൻ താരിഖ്, ആക്ഷൻ സുപ്രീം സുന്ദർ, കൊറിയോഗ്രാഫി ക്രിഷ്, കലാസംവിധാനം മനു എസ് പോൾ, പ്രൊജക്‌ട് ഡിസൈനർ കമ്പം ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, പിആർഒ പി ശിവപ്രസാദ് & എ ജോൺ, സ്‌റ്റിൽസ് പ്രഭിൽ & മെഹ്താരാജ് ഡിജിക്‌സ് മൂവീസ്, ഡിസൈൻ സൈൻ മാർട്ട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: ‘മാലിക്’ ആമസോൺ പ്രൈമിലൂടെ; റിലീസ് ജൂലൈ 15ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE