കോപ്പൻഹേഗൻ: യൂറോകപ്പ് മൽസരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ഡെൻമാര്‍ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടു. ഹൃദയ ശസ്‌ത്രക്രിയക്ക് ശേഷമാണ് എറിക്‌സണ്‍ ആശുപത്രി വിട്ടത്. തുടർന്ന് പരിശീലന ക്യാമ്പിലെത്തിയ താരം സഹതാരങ്ങളുമായി കൂടിക്കാഴ്‌ച നടത്തി.
ഡെൻമാർക്-ഫിൻലൻഡ് മൽസരത്തിനിടെയാണ് എറിക്സൺ കുഴഞ്ഞുവീണത്. കളി ആദ്യ പകുതി മൂന്നു മിനിറ്റ് ബാക്കിനിൽക്കെ സഹതാരം നൽകിയ ത്രോ ഇൻ സ്വീകരിച്ചയുടൻ നിലത്തു വീഴുകയായിരുന്നു. ആദ്യം ക്യാപ്‌റ്റൻ സിമോൺ കെയറും പിന്നീട് വൈദ്യസംഘവുമെത്തി നൽകിയ പ്രാഥമിക ചികിൽസക്കു ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read also: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; ഒരു പന്ത് പോലും എറിയാനാവാതെ ആദ്യദിനം