ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; ഒരു പന്ത് പോലും എറിയാനാവാതെ ആദ്യദിനം

By Staff Reporter, Malabar News
IND-VS-NZ
Ajwa Travels

സതാംപ്‌ടൺ: ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യദിനം കനത്ത മഴ മൂലം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. കനത്ത മഴമൂലം ടോസ് പോലും സാധ്യമാകാത്ത സാഹചര്യത്തിലാണ് ആദ്യ ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിച്ചത്. ഉച്ചക്ക് ശേഷം സതാംപ്‌ടണില്‍ മഴക്ക് ശമനമുണ്ടായെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.

ഏത് നിമിഷവും വീണ്ടും മഴ എത്താനുള്ള സാധ്യതയുമുണ്ടായിരുന്നു. ഇന്ത്യന്‍ സമയം രാത്രി ഏഴരയോടെ പിച്ചും ഔട്ട് ഫീല്‍ഡും പരിശോധിച്ച അമ്പയര്‍മാര്‍ ആദ്യ ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചു.

നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന ഔട്ട് ഫീല്‍ഡ് സൂപ്പര്‍ സോപ്പറുകള്‍ ഉപയോഗിച്ച് ഉണക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും മഴയെത്തിയത് അവസാന സെഷനിലെങ്കിലും മൽസരം നടത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. നേരത്തെ മഴമൂലം ആദ്യ രണ്ട് സെഷനുകളും പൂര്‍ണമായും നഷ്‌ടമായിരുന്നു. മൽസരത്തിന് ഒരു റിസര്‍വ് ദിനമാണുള്ളത്. ഒരു ദിവസത്തെ കളി പൂര്‍ണമായും നഷ്‌ടമായാലും റിസര്‍വ് ദിനമുള്ളതിനാല്‍ അത് മൽസരഫലത്തെ സ്വാധീനിക്കാനിടയില്ല.

Read Also: ‘ബ്രോ ഡാഡി’ പൃഥ്വിയുടെ രണ്ടാം ചിത്രത്തിലും ലാലേട്ടൻ നായകനായെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE