‘ബ്രോ ഡാഡി’ പൃഥ്വിയുടെ രണ്ടാം ചിത്രത്തിലും ലാലേട്ടൻ നായകനായെത്തും

By Staff Reporter, Malabar News
bro-daddy-prithvi
Ajwa Travels

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമയൊരുക്കുകയാണ് യുവതാരം പൃഥ്വിരാജ്. തന്റെ രണ്ടാം സംവിധാന സംരംഭത്തിന് ‘ബ്രോ ഡാഡി‘ എന്നാണ് പൃഥ്വി പേരിട്ടിരിക്കുന്നത്. കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മലയാള സിനിമയെ മറ്റൊരു വാണിജ്യ തലത്തിലേക്ക് എത്തിച്ച ലൂസിഫറിൽ നിന്ന് വ്യത്യസ്‌തമായി തികച്ചും കുടുംബ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബ്രോ ഡാഡിയെന്ന് പൃഥ്വി തന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ പറയുന്നു. തന്റെ പ്രിയ സുഹൃത്ത് സച്ചിയുടെ ഓർമദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം പൃഥ്വിരാജ് നടത്തിയത്.

മോഹൻലാലിന് പുറമെ പൃഥ്വിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മീന, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ, കനിഹ, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് സിനിമയുടെ തിരകഥ ഒരുക്കുന്നത്. അഭിനന്ദൻ രാമാനുജം ക്യാമറയും, ദീപക് ദേവ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

Read Also: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; മഴമൂലം ആദ്യ സെഷൻ ഉപേക്ഷിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE