Fri, Jan 23, 2026
19 C
Dubai
Home Tags Stray dog attack

Tag: stray dog attack

പുത്തനങ്ങാടിയിൽ ആറുമാസമുള്ള കുഞ്ഞടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്തു

മലപ്പുറം: പുത്തനങ്ങാടിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെയടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ തെരുവുനായ ആക്രമണം നടന്നത്. തിരക്കുള്ള...

വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; കടിയേൽക്കാതെ രക്ഷപ്പെട്ടു

കോഴിക്കോട്: ജില്ലയിലെ നാദാപുരം പാറക്കടവിൽ മദ്രസയിൽ പോയി വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തലനാരിഴയ്‌ക്കാണ് കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത്. പാറക്കടവിൽ ഇന്ന് രാവിലെ എട്ടേ മുക്കാലോടെയായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങിവന്ന...

ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്യായനിയെ (88) ആണ് തെരുവുനായ കടിച്ചു കൊന്നത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ തറയിൽകടവിലെ മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്യായനിയമ്മ....

തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്

മലപ്പുറം: കോട്ടക്കലിൽ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ആതിഫിനാണ് പരിക്കേറ്റത്. കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്‌ണമണിക്കും പരിക്കുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിൽസയിലാണ്....

തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കണ്ണൂർ: തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഓട്ടോ ഡ്രൈവർ തൃച്ചംബരം പിവി മുനീർ, കപ്പാലം സി ജാഫർ, പട്ടുവം പിവി വിനോദ് എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. മുനീറിന്...

തെരുവ് നായ ശല്യം; കോഴിക്കോട് ജില്ലയിലെ ആറ് സ്‌കൂളുകൾക്ക്‌ ഇന്ന് അവധി

കോഴിക്കോട്: ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകൾക്ക്‌ ഇന്ന് അവധി. അങ്കണവാടികൾക്കും അവധിയാണ്. തെരുവ് നായ ശല്യം കണക്കിലെടുത്താണ് പഞ്ചായത്ത് അവധി പ്രഖ്യാപിച്ചത്. പ്രദേശത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവെച്ചു. ഇന്നലെ...

കാസര്‍ഗോഡ് തെരുവുനായ മധ്യവയസ്‌കന്റെ കീഴ്‌ചുണ്ട് കടിച്ചുപറിച്ചു

കാസര്‍ഗോഡ്: ജില്ലയില്‍ തെരുവുനായ ആക്രമണം തുടരുന്നു. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്‌കന്റെ കീഴ്‌ചുണ്ട് കടിച്ചുപറിച്ചു. തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിൽസയിലാണ്. വീടിന്...

തെരുവ് നായ ആക്രമണം രൂക്ഷം; സംസ്‌ഥാനത്ത് 11 പേർക്ക് കടിയേറ്റു

തൃശ്ശൂർ: സംസ്‌ഥാനത്ത് ഇന്നും നിരവധി പേർക്ക് നായയുടെ കടിയേറ്റു. തൃശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. തൃശൂർ അഞ്ചേരി സ്‌കൂളിന് സമീപത്ത് വച്ചാണ്...
- Advertisement -