തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്

കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്‌ണമണിക്കും പരിക്കുണ്ട്.

By Web Desk, Malabar News
street dogs attack
Rep. Image
Ajwa Travels

മലപ്പുറം: കോട്ടക്കലിൽ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ആതിഫിനാണ് പരിക്കേറ്റത്.

കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്‌ണമണിക്കും പരിക്കുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിൽസയിലാണ്. ഇന്നലെ വൈകിട്ടായിരുന്നു ആതിഫിനെ തെരുവുനായ ആക്രമിച്ചത്.

അതേസമയം, താമരശ്ശേരി കട്ടിപ്പാറയിൽ തെരുവുനായകൾ ആടിനെ കടിച്ചുകൊന്നു. പിലാകണ്ടി സ്വദേശി ഉസ്‌മാന്റെ വീടിനു സമീപം മേഞ്ഞുകൊണ്ടിരുന്ന മൂന്ന് ആടുകളെയാണ് തെരുവുനായകൾ ആക്രമിച്ചത്. കടിയേറ്റ മറ്റ് രണ്ട് ആടുകൾ അവശനിലയിലാണ്.

കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. തെരുവുനായകളെ നശിപ്പികുന്നതിന് ആവശ്യമായ നടപടികൾ ഭരണാധികാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കട്ടിപ്പാറ സംയുക്‌ത കർഷക കൂട്ടായ്‌മ ആവശ്യപ്പെട്ടു.

National News: ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു വൻ അപകടം; 15 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE