കാസര്‍ഗോഡ് തെരുവുനായ മധ്യവയസ്‌കന്റെ കീഴ്‌ചുണ്ട് കടിച്ചുപറിച്ചു

By Web Desk, Malabar News
street dogs attack
Rep. Image
Ajwa Travels

കാസര്‍ഗോഡ്: ജില്ലയില്‍ തെരുവുനായ ആക്രമണം തുടരുന്നു. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്‌കന്റെ കീഴ്‌ചുണ്ട് കടിച്ചുപറിച്ചു. തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിൽസയിലാണ്.

വീടിന് പുറകുവശത്തെ കോഴിക്കൂടിന് സമീപത്ത് നിന്നും ശബ്‌ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മധുവിനെ തെരുവുനായ ആക്രമിച്ചത്. കീഴ്‌ചുണ്ടിനാണ് ആദ്യം കടിയേറ്റത്. പിന്നീട് ശരീരമാകെ കടിച്ചു പറിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.

Malabar News: തിരുവമ്പാടിയിൽ പുഴയിലേക്ക് കാർ മറിഞ്ഞ് ഒരു മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE